കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ നാട്ടിലേത് കൂട്ടക്കൊല; മരണമെന്ന് നിസാരവല്‍ക്കരിക്കരുത്, സത്യാര്‍ഥി പൊട്ടിത്തെറിച്ചു

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ലഖ്‌നൗ; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 60 ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് കൈലാഷ് സത്യാര്‍ഥി. ഇത് സാധാരണ മരണമോ ദുരന്തമോ അല്ലെന്നും കൂട്ടക്കൊലയാണെന്നും നൊബേല്‍ ജേതാവ് പ്രതികരിച്ചു.

02

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായയിട്ടും രാജ്യത്തെ കുട്ടികള്‍ക്ക് ഗുണം ലഭിക്കാത്തത് എന്താണ്. മുഖ്യമന്ത്രി യോഗി വിഷയത്തില്‍ ഇടപെടണം. അഴിമതിയില്‍ മുങ്ങിയ ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ രംഗത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, യോഗി സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികളുടെ മരണത്തിന് കാരണമായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത്.

യോഗി അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും ബന്ധപ്പെട്ട കാര്യങ്ങളും ധരിപ്പിച്ചിരുന്നില്ലെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പ് സഹമന്ത്രി അഷുതോഷ് ടണ്ടനും ഇക്കാര്യം ആവര്‍ത്തിച്ചു. അന്വേഷണം നടത്തിയ ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാരുടെ സംഘവും ഗോരഖ്പൂരിലേക്ക് വരുന്നുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രി കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
Nobel Peace Laureate Kailash Satyarthi expressed his outrage at the death of over 60 children in Gorakhpur’s Baba Raghav Das Medical College’s hospital due to alleged lack of oxygen, saying it was not a tragedy but a clear case of massacre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X