ശശികലയോ,ഏത് ശശികല! അനന്തരവന് പോലും വേണ്ട! ഒരു വാക്കുപോലും മിണ്ടാതെ പാര്‍ട്ടിയും....
എഐഎഡിഎംകെ അമ്മയുടെ സ്ഥാനാര്‍ത്ഥിയായി ടിടിവി ദിനകരനാണ് ആര്‍കെ നഗറില്‍ മത്സരിക്കുന്നത്.
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ ആര്‍കെ നഗര്‍ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ ചൂടുപിടിക്കുകയാണ്. ശശികലയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ അമ്മയുടെ സ്ഥാനാര്‍ത്ഥിയായി ടിടിവി ദിനകരനാണ് ആര്‍കെ നഗറില്‍ മത്സരിക്കുന്നത്. ഒ പനീര്‍ശെല്‍വ പക്ഷത്തിന്റെയും, ഡിഎംകെയുടെയും പ്രചാരണങ്ങളും പുരോഗമിക്കുകയാണ്.
ജയലളിതയുടെ മരണശേഷം ചിന്നമ്മ, ഇളയ പുരൈട്ചി തലൈവി എന്നെല്ലാം വിളിച്ചിരുന്ന ശശികലയുടെ പേര് പോലും എഐഎഡിഎംകെ അമ്മ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജയലളിതയുടെ മരണശേഷമുണ്ടായ വിവാദങ്ങളും, ശശികലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന് ഭയന്നാണ് ശശികലയെ പ്രതിപാദിക്കാതെ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.

ഒരു പോസ്റ്ററില്‍ പോലും ചിത്രമില്ല...
ഉപതിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പലയിടത്തും അമ്മ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രസംഗിച്ച് കത്തിക്കയറുന്നതിനിടയിലും ശശികലയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ടിടിവി ദിനകരന് വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളിലും, പോസ്റ്ററുകളിലും എംജിആറിന്റെയും ജയലളിതയുടെയും ചിത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജനങ്ങളെ ഭയക്കുന്നുവെന്ന്...
അമ്മ വിഭാഗം പാര്‍ട്ടി ദിനകരന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമ്പോഴും, യോഗങ്ങളിലും ശശികലയെക്കുറിച്ച് മിണ്ടാത്തത് ജനങ്ങളെ ഭയന്നിട്ടാണെന്നാണ് പനീര്‍ശെല്‍വ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഇ മധുസൂധനന്റെ അഭിപ്രായം. ജയിലില്‍ കഴിഞ്ഞുന്ന പാര്‍ട്ടി നേതാവ് അവര്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശശികലയെ മറച്ചുപിടിച്ചുള്ള ദിനകരന്റെ പ്രചാരണത്തെയും പനീര്‍ശെല്‍വ പക്ഷം ആയുധമാക്കുന്നുണ്ട്.

എന്തുവില കൊടുത്തും ജയിക്കണം...
ശശികലയുടെ പേരും, ചിത്രങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നത് അമ്മ വിഭാഗത്തിന്റെ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലിലായ ശശികലയെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും പരമാവധി ഒഴിവാക്കാനാണ് അവരുടെ ശ്രമം. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന അമ്മ വിഭാഗത്തിന്റെ എന്തുവില കൊടുത്തും ആര്‍കെ നഗറില്‍ വിജയിച്ചേ മതിയാകൂ.

തിരഞ്ഞെടുപ്പിന് ശേഷം...
തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങളില്‍ നിന്നും ശശികലയുടെ ചിത്രങ്ങളും മറ്റും ഒഴിവാക്കുന്നതിലൂടെ അവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ പരമാവധി നിസ്സാരവല്‍ക്കരിക്കനാണ് പാര്‍ട്ടിയുടെ ശ്രമം. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചിന്നമ്മയായി ശശികലയെ ജനങ്ങള്‍ക്കിടയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.












Click it and Unblock the Notifications