കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പൊതു പാര്‍ക്കില്‍ കയറണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  • By Desk
Google Oneindia Malayalam News

ചില പാര്‍ക്കില്‍ പ്രവേശിക്കാന്‍ വേണ്ടത് പ്രവേശന ടിക്കറ്റ് ആണ്. ടിക്കറ്റില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന പാര്‍ക്കുകളും ഉണ്ട്. എന്നാല്‍ തിരിച്ചറിയല്‍ രേഖ നല്‍കിയാലേ പാര്‍ക്കില്‍ പ്രവേശിപ്പിക്കൂ എന്നായാലോ. തിരിച്ചറിയല്‍ രേഖ എന്ന് പറഞ്ഞാല്‍ ആധാറോ വോട്ടോഴ്സ് ഐഡിയോ ഒന്നുമല്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് തന്നെ.

സദാചാര ബോധം മൂത്ത് തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള പാര്‍ക്കിലാണ് പ്രവേശനത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതായത് വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും പാര്‍ക്കില്‍ പ്രവേശിക്കേണ്ടെന്ന് സാരം. ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പ്രണയിനികള്‍ കൂട്ടമായി എത്തി തുടങ്ങിയതോടെയാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സര്‍വ്വകലാശാല പ്രൊഫസറായ എം കണ്ണന്‍ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ തുരത്താന്‍ ഇതല്ലാതെ പോംവഴി ഇല്ലത്രേ.

 കമിതാക്കള്‍ പ്രശ്നക്കാരെന്ന്

കമിതാക്കള്‍ പ്രശ്നക്കാരെന്ന്

പാര്‍ക്ക് സന്ദര്‍ശിക്കുന്നവരുടെ ഐഡി കാര്‍ഡും മൊബൈല്‍ നമ്പറുമൊക്കെ രജിസ്റ്ററില്‍ എഴുതി വാങ്ങിച്ചായിരുന്നു ആദ്യം കമിതാക്കളെ തുരത്താന്‍ നോക്കിയത്. എന്നാല്‍ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു.

പരാതി വ്യാപകം

പരാതി വ്യാപകം

കമിതാക്കളുടെ പ്രകടനങ്ങള്‍ അധികമാകാന്‍ തുടങ്ങിയതോടെ ഇവിടെയത്തുന്ന കുടുംബങ്ങളും വിദ്യാര്‍ത്ഥികളും പരാതിയുമായി എത്തുന്നത് വ്യപകമായെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

'മാന്യത' വിട്ട് പെരുമാറരുത്

'മാന്യത' വിട്ട് പെരുമാറരുത്

പാര്‍ക്കിലേക്ക് വരുന്നതിന് മുന്‍പ് പേരും വിവരങ്ങളും രജിസ്റ്ററില്‍ എഴുതണം. മാന്യത വിട്ട് പെരുമാറരുതെന്നും ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. കുടുംബമായിട്ടല്ലേങ്കില്‍ തനിച്ച് വരണം. ഇല്ലേങ്കില്‍ പാര്‍ക്കില്‍ കയറേണ്ടെന്നാണ് തിട്ടൂരം.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

അധികൃതരുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഞങ്ങള്‍ പെണ്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ക്കില്‍ പോകാറുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നത് ഞങ്ങള്‍ കമിതാക്കളാണെന്നാണ്. ഇത് അംഗീകരിക്കാനാകില്ല. ഞങ്ങളുടെ ബന്ധം തിരുമാനിക്കേണ്ടത് അധികൃതരല്ല പാര്‍ക്കിലെ സ്ഥിരം സന്ദര്‍ശകനായ പ്രഭു പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

English summary
not-aadhaar-marriage-certificate-entering-coimbatore-park-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X