Get Updates
Get notified of breaking news, exclusive insights, and must-see stories!

സവര്‍ക്കര്‍ക്ക് എതിരല്ല,അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോടാണ് എതിര്‍പ്പ്; മന്‍മോഹന്‍ സിംഗ്

മുംബൈ: ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാനുള്ള ബിജെപി നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.ഞങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 manmohansavarkar

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 44 പേജ് വരുന്ന സങ്കല്‍പ്പ് പത്ര എന്ന് പേരിട്ട പ്രകടന പത്രികയിലാണ് ബിജെപി സവര്‍ക്കറിന് ഭാരത രത്ന നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വ ആശയത്തിന്റെ പിതാവായാണ് സവര്‍ക്കര്‍ അറിയപ്പെടുന്നത്.ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

ഇന്ദിരാ ഗാന്ധിയായിരുന്നു സവര്‍ക്കറിന്‍റെ ഓര്‍മ്മയ്ക്ക് അദ്ദേഹത്തിന്‍റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയത്. എന്നാല്‍ സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ വിഷയം ആയുധമാക്കിയ ബിജെപിക്കെതിരേയും മന്‍മോഹന്‍ സിംഗ് ആഞ്ഞടിച്ചു.

പാര്‍ലമെന്‍റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കിയ രീതി അംഗീകരിക്കാനാവില്ല. പ്രത്യേക പദവി റദ്ദാക്കുമ്പോള്‍ കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം നീക്കം. കോണ്‍ഗ്രസിനെ ആരും ദേശീയത പഠിപ്പിക്കേണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിയ്ക്കുകയാണ്. ആദായ നികുതി വകുപ്പിന് മുന്‍പ് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത അധികാരമാണ് എന്‍ഡിഎ ഭരണകാലത്ത് ലഭിക്കുന്നത്. ഇഡിയെ ഒരിക്കലും രാഷ്ട്രീയ ആയുധമാക്കരുതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ദേശീയ പൗരത്വ ബില്ലിനേയും മന്‍മോഹന്‍ വിമര്‍ശിച്ചു. മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്ന ഒരു വിഭജന നീക്കമാണ് പൗരത്വ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+