Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ല, ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കുമെന്നും ധനമന്ത്രി

ദില്ലി; എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം സ്വകാര്യവത്കരണം നടപ്പാക്കുമ്പോൾ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ 9 യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരത്തിനിടെയാണ് മാധ്യമങ്ങളോട് ധനകാര്യമന്ത്രിയുടെ പ്രതികരണം.

nirmala-sitharaman

ഏറെ ആലോചിച്ച് കൈക്കൊണ്ട തിരുമാനമാണ് ബാങ്കുകളുടെ സ്വകാര്യവത്കരണം.ബാങ്കുകൾക്ക് കൂടുതൽ ഓഹരി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം .ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ഓരോ സ്റ്റാഫ് അംഗങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കും, അവരുടെ ശമ്പളം, പെൻഷൻ എല്ലാം സംരക്ഷിക്കപ്പെടും ധനമന്ത്രി വ്യക്തമാക്കി.

സ്വകാര്യവത്കരണത്തിനെതിരെ
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകൾ എല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് .

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ഏകേശം 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഐഡിബിഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്രസർക്കാർ നയങ്ങൾ എതിർക്കപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+