കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതനെന്ന് പറഞ്ഞ് പുറത്ത് നിർത്തി; വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പൊട്ടിക്കരഞ്ഞ് വോട്ടർ, വീഡിയോ

Google Oneindia Malayalam News

ലക്നൗ: ദളിതനായതിന്റെ പേരിൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി കൈരാനയിലെ ദളിത് വോട്ടർമാർ. ഷാംലി നയാ ബസാറിലെ താമസക്കാരനായ പ്രസാദാണ് ദളിതനായതിന്റെ പേരിൽ തിരഞ്ഞടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അവഹേളിച്ചുവെന്നാരോപിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത്.

വോട്ടേഴ്സ് പട്ടികയിൽ പേരുണ്ടായിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന്
പ്രസാദ് പറയുന്നു. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കാൻ പോലും ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നു ഇവർ ആരോപിക്കുന്നു.

ആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കിയെന്ന് ചന്ദ്രബാബു നാഡിയു, വ്യാപക പ്രതിഷേധംആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കിയെന്ന് ചന്ദ്രബാബു നാഡിയു, വ്യാപക പ്രതിഷേധം

kairana

പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് രാവിലെയാണ് ആരംഭിച്ചത്. ഉത്തർപ്രദേശിലെ 8 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. മുസാഫർ നഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് ബല്യാൺ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് നേരത്തെ വിവാദമായിരുന്നു.

അതേസമയം ആന്ധ്രാ പ്രദേശിൽ വോട്ടെടുപ്പിനെ തുടർന്ന് വ്യാപക ആക്രമണമാണ് നടക്കുന്നത്. ടിഡിപി- വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരു പാർട്ടിയിലേയും ഓരോ പ്രവർത്തകർ കൊല്ലപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Not allowed to vote in kairana alleged dalit voter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X