Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ പിടികൂടിയത് ഇന്ത്യയില്‍ വച്ചല്ലെന്ന് തുണ്ട

ദില്ലി: താന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍ വച്ചല്ലെന്ന് ലഷ്‌കര്‍ ഇ ത്വയ്ബ അംഗവും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയമായ അബ്ദുള്‍ കരീം തുണ്ട കോടതിയില്‍ പറഞ്ഞു. നേപ്പാളില്‍ നിന്നാണ് ദില്ലി പൊലീസ് തെന്നപിടികൂടിയതെന്നും നിലവില്‍ തനിക്കെതിരെയുള്ള കേസുകളുടെ വിശദാശംങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭിഭാഷകന്‍ മുഖേനെയാണ് തുണ്ട കോടതിയില്‍ ആവശ്യപ്പെട്ടത്.

1994 മുതല്‍ 1998 വരെ ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന 20 ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ടാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ദില്ലി പോലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതു നാലു കേസുകളില്‍ മാത്രമാണ്. കൂടുതല്‍ കേസുകള്‍ തന്റെ പേരില്‍ ഉണ്ടോയെന്ന് അറിയില്ലെന്നും അതിനാല്‍ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് അപേക്ഷ.

Abdul Karim Tunda

തുണ്ടയുടെ അപേക്ഷ പരിഗണിച്ച ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് പോലീസിന്റെ മറുപടി ആവശ്യപ്പെട്ടു നോട്ടീസയച്ചു. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്താനു കൈമാറിയ 20 ഭീകരരുടെ പട്ടികയിലൊരാളായ തുണ്ടയെ ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് പിടികൂടിയത്. ദില്ലി, പാനിപ്പറ്റ്, സോനെപറ്റ്, ലുധിയാന, കാണ്‍പൂര്‍ വരാണസി തുടങ്ങി നാല്‍പതില്‍ പരം ബോംബ് സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു അബ്ദുള്‍ കരീം തുണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+