കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഔട്ട്; കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയ്യാറെന്ന് മമത ബാനര്‍ജി, ബംഗാളില്‍ പുതിയ സഖ്യനീക്കങ്ങള്‍

  • By Desk
Google Oneindia Malayalam News

ബംഗാള്‍: 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനായി പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഒരുക്കങ്ങള്‍ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ സംഖ്യത്തിന് രൂപം നല്‍കാനായിരുന്നു മമത നീക്കം നടത്തിയിരുന്നത്.

എന്നാലിപ്പോള്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ പാര്‍ട്ടി പിളരും എന്ന് ബംഗാള്‍ കോണ്‍ഗ്രസ് ഘടകം ഹൈക്കമാന്‍ഡിനെ അറിയിച്ചതിന്റെ പിറ്റേദിവസം ആണ് മമതയുടെ പ്രഖ്യാപനം എന്നുള്ളത് ഏറെ ശ്രദ്ധ്വേയമാണ്.

സിപിഎം സഖ്യം

സിപിഎം സഖ്യം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം നിലവിലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോക്‌സഭ തിരഞ്ഞെപ്പില്‍ ഔദ്യോഗികമായി തന്നെ സിപിഎമ്മുമായി സഖ്യം രൂപികരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നപ്പോഴാണ് എതിര്‍പ്പുമായി ബംഗാള്‍ കോണ്‍ഗ്രസ് ഘടകം രംഗത്തെത്തിയത്.

പാര്‍ട്ടി പിളരും

പാര്‍ട്ടി പിളരും

സിപിഎമ്മുമായി സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന മുന്നറിയിപ്പും സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

യോഗം

യോഗം

തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുല്‍ഗാന്ധി സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചത്. എംപിമാരും എംഎല്‍എമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു ദേശീയ അധ്യക്ഷന്‍ സംസാരിച്ചത്. തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിപിഎമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും വ്യക്തമാക്കിയത്.

വിജയസാധ്യത

വിജയസാധ്യത

തൃണമൂലിനാണ് ബംഗാളില്‍ വിജയസാധ്യത കൂടുതല്‍ ആണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ പരമാവധി സീറ്റുകള്‍ സമാഹരിക്കണം. അതിനായി തൃണമൂലുമായി സഖ്യം ഉണ്ടാക്കണമെന്നാണ് ചര്‍ച്ചയ്‌ക്കെത്തിയ 40 പേരില്‍ 90 ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്.

മമത

മമത

ബംഗാള്‍ കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് അനുകൂലമായ പ്രഖ്യാപനമാണ് ഇപ്പോള്‍ തൃണമൂല്‍ നേതാവ് മമതയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മമത ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.

ജൂനിയര്‍

ജൂനിയര്‍

തനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ജൂനിയര്‍ ആയ രാഹുല്‍ഗാന്ധിയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയും. പ്രധാനമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പകരം ഒന്നിച്ചു പ്രവര്‍ത്തിക്കലാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളും

പ്രാദേശിക പാര്‍ട്ടികളും

ആശയങ്ങളും ലക്ഷ്യങ്ങലും ശരിയാ ആരുമായും സഹകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഒരു പ്രശ്‌നവുമില്ല. എല്ലാ പ്രാദേശിക പാര്‍ട്ടികളും യോജിക്കണം എന്നുള്ളതാണ് തന്റെ ആഗ്രഹം. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താന്‍ മാത്രം അല്ലെന്നും മമത അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മാഹാസഖ്യം

മാഹാസഖ്യം

പ്രതിപക്ഷപാര്‍ട്ടികളുടെ മാഹാസഖ്യം സാധ്യമാണ്. താന്‍ പ്രധാനമന്ത്രി ആവുമോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ഒന്നിച്ച് പ്രവര്‍ത്തിക്കു എന്നുള്ളത്തിനാണ് ഇപ്പോള്‍ പ്രാധാന്യം എന്നും മമത അഭിപ്രായപ്പെട്ടു.

ബിജെപി

ബിജെപി

ബിജെപി മനുഷ്യരെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില ബിജെപിക്കാര്‍ പോലും അവരെ പിന്തുണക്കുന്നില്ല. നൂറ് കണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് അവര്‍ ഭാവിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് അവര്‍ സംസ്ഥാനങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

English summary
Not Averse to working with Congress to defeat BJP’: Mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X