Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാബരി മസ്ജിദ് അല്ല.. നമ്മുക്ക് വേണ്ടത് രാമജൻമ ഭൂമി..രാഹുലിന് പ്രധാനമന്ത്രിയാകാൻ ആകില്ല'; ഹിമന്ത ബിശ്വ ശർമ്മ

വിദേശ മണ്ണിൽ വെച്ച് ഗാന്ധി ഇന്ത്യൻ പാർലമെന്റിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്നും ഹിമന്ത

himantha-1678764217.jpg -Pro

ബെംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത് ബിശ്വ ശർമ. നരേന്ദ്ര മോദി ഉള്ളടത്തോളം കാലം രാഹുൽ ഗാന്ധിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് ഹിമന്ത പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തേയും ശർമ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കർണാടകയിൽ വിജയ് സങ്കൽപ് യാത്രയിൽ സംസാരിക്കുകയായിരുന്നു ഹിമന്ത.

'ബി ജെ പിയെ നമ്മുക്ക് ഇവിടെ വീണ്ടും അധികാരത്തിലെത്തിക്കണം. നമ്മുക്ക് വേണ്ടത് ബാബരി മസ്ജിദ് അല്ല, രാമജൻമഭൂമിയാണ്. ലണ്ടനിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. രാഹുലിനോട് പറയാനുള്ളത് നരേന്ദ്ര മോദി ഇവിടെ ഉള്ളിടത്തോളം കാലം രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നതാണ്'കനകഗിരിയിൽ ഹിമന്ത ശർമ പറഞ്ഞു.

വിദേശ മണ്ണിൽ വെച്ച് ഗാന്ധി ഇന്ത്യൻ പാർലമെന്റിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്നും അതേസമയം അതേസമയം മോദി എവിടെ പോയാലും മാതൃരാജ്യത്തെ പുകഴ്ത്തിയാണ് സംസാരിക്കാറുള്ളതെന്നും ഹിമന്ത പറഞ്ഞു 'കർണാടകയുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുടെയും വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. ലണ്ടനിലേക്കോ അമേരിക്കയിലേക്കോ പോകുമ്പോൾ അദ്ദേഹം നമ്മുടെ രാജ്യത്തെ കുറിച്ച് നല്ലത് മാത്രം സംസാരിക്കും. എന്നാൽ രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ പാർലമെന്റിനെ അധിക്ഷേപിച്ചു', ഹിമന്ത പറഞ്ഞു.

'കർണാടകയിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് എന്നത് സെമി ഫൈനൽ ആണ്. ഫൈനൽ കളിക്കുകയും തുടർച്ചയായി മൂന്നാം തവണയും മോദിജിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് നമ്മുക്കുള്ളത്. മോദിയുടെ നേതൃത്വത്തിൽ 'അമൃതി കാല'ത്തിൽ (സുവർണ്ണ കാലഘട്ടം) ഇന്ത്യ വിശ്വ ഗുരുവാകും', ഹിമന്ത പറഞ്ഞു.

കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും താനടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ മൈക്രോ ഫോണുകൾ ഓഫാക്കുന്ന സാഹചര്യം ഉണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു. ബി ബി സി ഓഫീസിലെ ആദാന നികുതി വകുപ്പ് റെയ്ഡ് എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം രാഹുലിനെതിരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ലണ്ടനിലെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിര്‍ഭാഗ്യകരമാണ്.ഈ വ്യക്തികള്‍ ഭഗവാന്‍ ബസവേശ്വരയേയും കര്‍ണാടകയിലേയും ഇന്ത്യയിലേയും ജനങ്ങളെയാണ് അപമാനിക്കുന്നത്', എന്നായിരുന്നു കർണാടകയിൽ പ്രധാനമന്ത്രി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+