കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഒറ്റിയത് അജിത് പവാറല്ല ശിവസേന: ത്രികക്ഷി സഖ്യത്തെ കടന്നാക്രമിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിൽ അധികാരത്തിലേറിയ എൻസിപി-കോൺഗ്രസ്- ശിവസേന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശിവസേന നീക്കത്തെയും ഷാ വിമർശിച്ചു. മൂന്ന് പാർട്ടികൾക്കും ആശയപരമായ ഐക്യമില്ലെന്നും അധികാരത്തിനുള്ള ദാഹം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ് 18ന്റെ പ്രത്യേക പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം.

 ഗോഖക്കില്‍ ബിജെപിക്ക് വിജയിക്കണം, ആധിപിടിച്ച് യെഡിയൂരപ്പ, രമേശ് ജാര്‍ക്കിഹോളി വീഴും ഗോഖക്കില്‍ ബിജെപിക്ക് വിജയിക്കണം, ആധിപിടിച്ച് യെഡിയൂരപ്പ, രമേശ് ജാര്‍ക്കിഹോളി വീഴും

എന്തുകൊണ്ടാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അമിത് ഷായുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കുകയായിരുന്നു. എന്നാൽ സത്യ പ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിന് ശേഷം അജിത് പവാർ ഉപമുഖ്യമന്ത്രി പദവി രാജിവെച്ചതോടെ ബിജെപി സർക്കാർ താഴെ വീഴുകയായിരുന്നു.

 പിഴവ് കണക്കുകൂട്ടലിൽ

പിഴവ് കണക്കുകൂട്ടലിൽ

മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നിൽ കണക്കുകൂട്ടലിലുണ്ടായ പിഴവാണെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. അജിത് പവാറോ ശരദ് പവാറോ ബിജെപിയെ ഒറ്റിക്കൊടുത്തിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ശിവസേനയെയാണ് ഷാ കുറ്റപ്പെടുത്തുന്നത്. എൻസിപി എപ്പോഴും ഞങ്ങൾക്കെതിരാണ്. എന്നാൽ ശിവസേനയാണ് ഞങ്ങളെ ഒറ്റിക്കൊടുത്തിട്ടുള്ളത്. ശിവസേനയുമായി സന്ധി ചെയ്യില്ലെന്ന സൂചനയും ബിജെപി നൽകുന്നുണ്ട്.

സംഭവിച്ചത് എന്തെന്നറിയാം

സംഭവിച്ചത് എന്തെന്നറിയാം

മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തിന് മുഴുവനും അറിയാം. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ഒരുമിച്ചാണെങ്കിലും ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ ശിവസേന പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി മുഖ്യമന്ത്രി പദം വാഗ്ധാനം നൽകിയെന്ന ഉദ്ധവിന്റെ വാദം ബിജെപി തള്ളിക്കളയുകയും ചെയ്തുു. സഖ്യം വീണ്ടും അധികാരത്തിലെത്തിയാലും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് താക്കറെ പങ്കെടുത്ത റാലിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറയുന്നു.

 കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്ന്

കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്ന്


മഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും കോൺഗ്രസാണ് കുതിരക്കച്ചവടത്തിന് പിന്നിലെന്നും ഷാ കുറ്റപ്പെടുത്തുന്നു. അവരാണ് മുഴുവൻ കുതിരായലവും വാങ്ങിയത്. അജിത് പവാറിന്റെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം നടത്തിയത്. തുടർന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് നവംബർ 22ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ 80 മണിക്കൂർ മാത്രമാണ് ബിജെപി സർക്കാരിന് ആയുസ്സുണ്ടായിരുന്നത്.

 അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയത്

അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയത്

എൻസിപി നേതാവായ അജിത് പവാറിനെ കടന്നാക്രമിക്കുകയും അഴിമതി കേസുൾപ്പെടെ കുത്തിപ്പൊക്കുകയും ചെയ്ത ബിജെപി എന്തുകൊണ്ട് അജിത് പവാറിന്റെ പിന്തുണ തേടിയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പവാർ പിന്തുണ പ്രഖ്യാപിച്ചതോടെ അജിത് പവാറിനെതിരെയുള്ള 7000 കോടിയുടെ ജലസേചന തട്ടിപ്പ് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അദ്ദേഹം സർക്കാരിന്റെ ഭാഗമായിരുന്നാലും അഴിമതിക്കേസിലെ അന്വേഷണം തുടരുമെന്നാണ് ഷാ അവകാശപ്പെടുന്നത്. അജിത് പവാറുമായി കൈകോർക്കുമ്പോൾ ബിജെപിയ്ക്ക് ആശയപരമായ വിയോജിപ്പ് ഇല്ലായികുന്നു. എന്നാൽ കോൺഗ്രസ്- ശിവസേന സഖ്യത്തിന് ആശയപരമായി ഒത്തുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

English summary
Not Betrayed by Ajit or Sharad Pawar, Says Amit Shah on BJP's Maharashtra ‘Miscalculation’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X