Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നീലച്ചിത്രം കാണിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്നു: പാര്‍ട്ടിയ്ക്കെതിരെ രാജ്

മുംബൈ: ബിജെപിയ്ക്കെതിരെ നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഗുജറാത്ത് ഭരിക്കുന്ന ബിജെപി ജനങ്ങളെ നീലച്ചിത്രം കാണിച്ചാണ് തിരഞ്ഞെടുപ്പില്‍ ജയിക്കാനൊരുങ്ങുന്നതെന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ ആരോപിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വികസനത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വികസനം കൊണ്ടുവരുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും താക്കറെ ആരോപിക്കുന്നു. അതുകൊണ്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ഗുജറാത്തിലെ വോട്ടര്‍മാര്‍ക്ക് നീലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ഹര്‍ദികിന്‍റെ സെക്സ് സിഡി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് താക്കറെ ബിജെപിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഡിസംബറില്‍ രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ച് മഹരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രംഗത്തെത്തുന്നത്. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ വിമര്‍ശിച്ച താക്കറെ സ്വച്ഛ് ഭാരത് പദ്ധതി, യോഗ ചെയ്യാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന മോദിയുടെ നടപടിയെയും വിമര്‍ശിക്കുന്നു.

കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കരുത്

കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കരുത്


എന്തിനാണ് നിങ്ങള്‍ മറ്റുള്ളവരുടെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കുന്നതെന്ന് ചോദിക്കുന്ന രാജ് താക്കറെ ഇത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റമാമെന്നും രാജ് താക്കറെ ചൂണ്ടിക്കാണിക്കുന്നു. താനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു താക്കറെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

 രാഹുല്‍ ഗാന്ധിയെ ബിജെപിയ്ക്ക് ഭയം

രാഹുല്‍ ഗാന്ധിയെ ബിജെപിയ്ക്ക് ഭയം


രാഹുല്‍ ഗാന്ധിയെ സോഷ്യല്‍ മീഡിയയില്‍ പപ്പുവെന്ന് വിളിച്ച് കളിയാക്കുന്ന ബിജെപിയെ വിമര്‍ശിച്ച രാജ് താക്കറെ രാഹുല്‍ ഗാന്ധിയെ ബിജെപി നേതൃത്വം ഭയക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. രാഹുലിനെ പപ്പുവെന്ന് വിളിച്ച് കളിയാക്കുന്ന ബിജെപിയുടെ എല്ലാ മന്ത്രിമാരും എന്തിനാണ് ഗുജറാത്തില്‍ തന്നെ നില്‍ക്കുന്നതെന്നും താക്കറെ ചോദിക്കുന്നു.

 ബുള്ളറ്റ് ട്രെയിനും വികസന പദ്ധതികളും

ബുള്ളറ്റ് ട്രെയിനും വികസന പദ്ധതികളും

ബിജെപിയുടെ ഗുജറാത്ത് മോഡലിനെ വിമര്‍ശിച്ച താക്കറെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുജറാത്തിന് വേണ്ടി മാത്രമുള്ളതാണെങ്കിലും ഒരു ലക്ഷം കോടി രൂപ മുഴുവന്‍ രാജ്യത്തുനിന്നാണ് ഈടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതുകൊണ്ടാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും താക്കറെ പറയുന്നു.

 സ്വന്തം മണ്ഡലം പോലും

സ്വന്തം മണ്ഡലം പോലും

പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതിയെ വിമര്‍ശിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ സ്വന്തം മണ്ഡലം പോലും വൃത്തിയാക്കി സൂക്ഷിക്കാന്‍ കഴിയാത്ത മോദി എങ്ങനെ സ്വച്ഛ ഭാരതത്തെക്കുറിച്ച് സംസാരിക്കുമെന്നും താക്കറെ ചോദിക്കുന്നു. വരാണസിയില്‍ ഗംഗാ നദയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ശേഷമാണ് താക്കറെയുടെ വിമര്‍ശനം. രാജ്യത്ത് തീക്ഷ്ണമായ മറ്റ് പ്രശ്നങ്ങള്‍ രാജ്യത്തിന് മുമ്പുണ്ടായിരിക്കെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന താക്കറെ ഇതാണോ പ്രധാനമന്ത്രിയുടെ ജോലിയെന്ന ചോദ്യവും ഉന്നയിക്കുന്നു.

 പ്രവചനം നേരത്തെ

പ്രവചനം നേരത്തെ

ബിജെപി തനിയ്ക്കെതിരെ സെക്സ് സിഡി പുറത്തിറക്കുമെന്ന് ഹര്‍ദിക് പ്രഖ്യാപിച്ചതിന് പിന്നാലെ ഹര്‍ദികിന്‍റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഹര്‍ദിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടത്തെ പ്രതിരോധിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും കാത്തിരുന്ന് കാണാമെന്നും ഹര്‍ദിക് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഹര്‍ദികിന്‍രെ സെക്സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് രാജ് താക്കറെ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+