കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ കക്കൂസ് കഴുകാനല്ല എംപിയായത്'... സംഘപരിവാര്‍ പോസ്റ്റര്‍ ഗേള്‍, ബിജെപി എംപി സാധ്വി പ്രഗ്യ!

Google Oneindia Malayalam News

ഭോപ്പാല്‍: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം വിവാദം സൃഷ്ടിച്ച സ്ഥാനാര്‍ത്ഥിത്വം ആയിരുന്നു സാധ്വി പ്രഗ്യ സിങ് താക്കൂറിന്റേത്. ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഗ്യ വിജയിക്കുകയും ചെയ്തു. ഇതിനിടെ ഒട്ടനവധി വിവാദങ്ങളിലും പ്രഗ്യ പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

മലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യ സിങിന് ഇളവ് നല്‍കി കോടതി, നേരിട്ട് ഹാജരാകേണ്ടമലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യ സിങിന് ഇളവ് നല്‍കി കോടതി, നേരിട്ട് ഹാജരാകേണ്ട

ഇപ്പോള്‍ പുതിയൊരു വിവാദത്തിനാണ് പ്രഗ്യ സിങ് താക്കൂര്‍ തിരികൊളുത്തിയിരിക്കുന്നത്. നിങ്ങളുടെ കക്കൂസും അഴുക്കുചാലും കഴുകാനല്ല തങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു പ്രഗ്യ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്.

മധ്യപ്രദേശിലെ സെഹോറില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രഗ്യ. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതിയ്ക്ക് വിരുദ്ധമാണ് പ്രഗ്യയുടെ പ്രസ്താവന എന്ന രീതിയില്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

പ്രഗ്യ സിങ് താക്കൂര്‍

പ്രഗ്യ സിങ് താക്കൂര്‍

സംഘപരിവാറിന്റെ പോസ്റ്റര്‍ ഗേള്‍ എന്നായിരുന്നു പ്രഗ്യ സിങ് താക്കൂര്‍ അറിയപ്പെട്ടിരുന്നത്. മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യയെ ബിജെപി അംഗമാക്കിയതും ഭോപ്പാലില്‍ മത്സരിപ്പിച്ചതും എല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ആയിരുന്നു പ്രഗ്യയുടെ വിജയം.

 പ്രഗ്യ പറഞ്ഞത്

പ്രഗ്യ പറഞ്ഞത്

നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ അല്ല തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കാനും അല്ല. ദയവായി അത് മനസ്സിലാക്കണം. എന്തിനാണോ താന്‍ തിരഞ്ഞെടുക്കപ്പെട്ടത്, അത് ചെയ്യാന്‍ അനുവദിക്കണം. ആ ജോലി താന്‍ കൃത്യമായി ചെയ്യുക തന്നെ ചെയ്യും- ഇങ്ങനെ ആയിരുന്നു പ്രഗ്യയുടെ വാക്കുകള്‍.

തന്നെ വിളിക്കണ്ട

തന്നെ വിളിക്കണ്ട

എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് പോകേണ്ടതാണ് ഒരു എംപിയുടെ ജോലി. നിങ്ങളുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാദേശിക ജനപ്രതിനിധികളെ ബന്ധപ്പെടണം. അല്ലാതെ എപ്പോഴും തന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത് എന്നും പ്രഗ്യ പറഞ്ഞു.

പ്രകോപനം എന്ത്?

പ്രകോപനം എന്ത്?

ഇങ്ങനെ ഒരു പ്രതികരണം പ്രഗ്യ സിങ് താക്കൂറില്‍ നിന്ന് എങ്ങനെ വന്നു എന്നല്ലേ... പ്രദേശത്തെ ശുചിത്വ പ്രശ്‌നങ്ങളെ കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ എംപിയോട് പരാതി പറയുക ആയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം ബിജെപിയ്ക്കുള്ളിലും വലിയ വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്.

സ്വച്ഛഭാരത്

സ്വച്ഛഭാരത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയാണ് സ്വച്ഛ ഭാരത്. ശുചിത്വവുമായി ബന്ധപ്പെട്ട് തന്നെ ആയിരുന്നു പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ സാധ്വി പ്രഗ്യ സിങ് താക്കൂറിനോട് പരാതി പറഞ്ഞതും. എന്നിട്ടും അവര്‍ എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്.

English summary
'Not Elected to clean your toilets and drains'- Pragya Singh Thakur to BJP workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X