കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സകലകലാവലഭന് രാഷ്ട്രീയത്തില്‍ പിഴച്ചോ? പാര്‍ട്ടിയിലേക്ക് ആളൊഴുക്കില്ല പുലിവാല് പിടിച്ച് കമല്‍ഹാസന്‍

രാഷ്ട്രീയത്തിലും കമല്‍ഹാസന്റെ എതിരാളി രജനീകാന്തായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

Google Oneindia Malayalam News

ചെന്നൈ: സിനിമയില്‍ വേഷപകര്‍ച്ചകളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കാന്‍ കമല്‍ഹാസന് ഏപ്പോഴും സാധിക്കാറുണ്ട്. അങ്ങനെയൊരു കഴിവുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് സകലകലാവലഭന്‍ എന്ന പേര് ആരാധകര്‍ ചാര്‍ത്തികൊടുത്തതും. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പ് അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ രാഷ്ട്രീയത്തില്‍ തിളങ്ങുമെന്ന് വരെ പ്രവചനമുണ്ടായിരുന്നു.

വളരെ പ്രതീക്ഷയോടെ കമല്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു മക്കള്‍ നീതി മയ്യം. പാര്‍ട്ടി പ്രഖ്യാപന സമയത്ത് ഒരുലക്ഷം പേര്‍ ചടങ്ങിന് എത്തിയെന്നും കമല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ പാര്‍ട്ടിയിലേക്ക് ആളെ കണ്ടെത്താന്‍ അദ്ദേഹം കഷ്ടപ്പെടുകയാണ് എന്നാണ് സൂചന.

അംഗങ്ങളില്ല

അംഗങ്ങളില്ല

താന്‍ വിചാരിച്ച പോലെയല്ല രാഷ്ട്രീയമെന്ന് കമല്‍ഹാസന്‍ ആദ്യനാളില്‍ തന്നെ മനസിലായെന്നാണ് സൂചന. പ്രതീക്ഷിച്ച അംഗങ്ങളെ കിട്ടാതെ ചക്രശ്വാസം വലിക്കുകയാണ് മക്കല്‍ നീതി മയ്യം. വലിയ പ്രതീക്ഷയോടെ തുടങ്ങിയ ഓണ്‍ലൈന്‍ അംഗത്വ വിതരണം വന്‍ പരാജയമാണെന്നാണ് സൂചന. ഇതിന് സ്വീകാര്യതയും ലഭിച്ചില്ല.

രജനി താന്‍ ഹീറോ

രജനി താന്‍ ഹീറോ

രാഷ്ട്രീയത്തിലും കമല്‍ഹാസന്റെ എതിരാളി രജനീകാന്തായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രജനിയുടെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത് മുന്‍പാണെന്നതും അദ്ഭുതമാണ്. അതേസമയം ഇതിനനെ മെമ്പര്‍ഷിപ്പ് ക്യാംപയിനിലൂടെ മറികടക്കാനാണ് കമല്‍ ലക്ഷ്യമിടുന്നത്.

തുടക്കം പൊളിച്ചു

തുടക്കം പൊളിച്ചു

കമലിന്റെ പാര്‍ട്ടി തുടക്കത്തില്‍ വന്‍ ജനപ്രീതിയാണ് നേടിയത്. ആദ്യത്തെ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. വിദേശത്ത് നിന്നും നല്ല രീതിയിലുള്ള പിന്തുണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ഓളം നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. കമലിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

താഴേത്തട്ടിലേക്ക്....

താഴേത്തട്ടിലേക്ക്....

ഇപ്പോഴുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോരെന്ന് കമല്‍ വിലയിരുത്തിയിട്ടുണ്ട്. താഴെത്തട്ടില്‍ നിന്നുള്ള പ്രചാരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കൂടുതല്‍ സാധാരണക്കാരെ പാര്‍ട്ടിയുടെ ഭാഗമാക്കാനുള്ള ശ്രമം തുടരും. എല്ലാ പാര്‍ട്ടി ഭാരവാഹികളുമായും കമല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇവരോട് പുതിയ വഴികള്‍ പാര്‍ട്ടി പ്രചാരണത്തിനായി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ മെമ്പര്‍മാര്‍

വനിതാ മെമ്പര്‍മാര്‍

വനിതകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കമല്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ആല്‍വാര്‍പ്പേട്ടിലെ വീട്ടില്‍ വച്ച് വനിത സംരംഭകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, സുരക്ഷ സംബന്ധമായ വിഷയങ്ങളില്‍ അടുത്ത ദിവസം തന്നെ കമല്‍ നിലപാട് പ്രഖ്യാപിക്കും. വനിതാ ദിനത്തില്‍ പ്രത്യേക പൊതുയോഗത്തിലും കമല്‍ പങ്കെടുക്കുന്നുണ്ട്.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖല

കഴിഞ്ഞ ദിവസം വിവിധ കോളേജുകളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളുമായി കമല്‍ സംവാദം നടത്തിയിരുന്നു. കാര്‍ഷിക മേഖലയെ ഒരിക്കലും കൈവിടരുതെന്ന് കമല്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കമല്‍ പറഞ്ഞു. സര്‍ക്കാരുദ്യോഗസ്ഥര്‍, മന്തിമാര്‍ എന്നിവര്‍ സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്നും കമല്‍ പറഞ്ഞു.

എതിരാളികള്‍

എതിരാളികള്‍

രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ അത് ഏറ്റവും സമ്മര്‍ദത്തിലാക്കുന്നത് കമലിനെയാണ്. രജനിയുടെ ജനസമ്മതി അത്രയ്ക്ക് കൂടുതലാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും രജനി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടിയുമായി മത്സരിച്ച് തോറ്റാല്‍ അതും കമലിന് ക്ഷീണമാകും.

മദ്യ നയത്തില്‍ അടവ് മാറ്റി കമല്‍ഹാസന്‍, പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ല, അത് ഗുണമുണ്ടാക്കില്ലമദ്യ നയത്തില്‍ അടവ് മാറ്റി കമല്‍ഹാസന്‍, പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ല, അത് ഗുണമുണ്ടാക്കില്ല

ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

എംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടിഎംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടി

English summary
not enough members for kaml haasans political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X