ടെലിഫോണില്ല, വാഹനമില്ല, വയര്‍ലെസില്ല, പിന്നെങ്ങനെ ഇന്ത്യ നേരെയാവും!! പോലിസിന് ചിലത് പറയാനുണ്ട്
ഇന്ത്യയിലെ പോലിസുകാര്‍ക്ക് അടിസ്ഥാനസൗകര്യം പോലും ലഭിക്കുന്നില്ലെന്നു പോലിസ് റിസര്‍ച്ച് ഡെവലപ്മെന്‍റ് ബ്യൂറോ വ്യക്തമാക്കി
ദില്ലി: രാജ്യത്ത് കൊള്ളയും കൊലപാതകവും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസിനെ കുറ്റപ്പെടുത്തുന്നവര്‍ ഇതു കൂടി അറിയണം. പോലിസ് സേനയ്ക്ക് അടിസ്ഥാനസൗകര്യം പോലും നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ലെന്ന് കണ്ടെത്തി.
ഇന്ത്യയില്‍ 400ല്‍ അധികം പോലിസ് സ്‌റ്റേഷനുകളിലും ടെലിഫോണ്‍ സൗകര്യമില്ലെന്നു പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബ്യൂറോ വ്യക്തമാക്കി.
കൂടാതെ മിക്ക സ്‌റ്റേഷനുകള്‍ക്കും സ്വന്തമായി വാഹനമില്ല. മാത്രമല്ല വയര്‍ലെസ് സൗകര്യമില്ലാത്ത സ്‌റ്റേഷനുകളും രാജ്യത്തുണ്ട്.

ഇന്ത്യയില്‍ ആകെയുള്ളത് 15,555 പോലിസ് സ്‌റ്റേഷനുകളാണ്. ഇത്രയും സ്റ്റേഷനുകളിലായി 22,80,691 പോലിസുകാര്‍ ജോലി ചെയ്യുന്നുണ്ട്.

രാജ്യത്ത് 188 പോലിസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തമായി ഒരു വാഹനം പോലുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

402 സ്റ്റേഷനുകളില്‍ ടെലിഫോണ്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 134 സ്റ്റേഷനുകളിലെ പോലിസുകാര്‍ക്ക് വയര്‍ലെസ് സെറ്റുകളുമില്ല.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ മധ്യപ്രദേശാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെയുള്ള 111 സ്‌റ്റേഷനുകളിലും ടെലിഫോണ്‍ സൗകര്യമില്ല. മധ്യപ്രദശിനു പിന്നിലുള്ളത് മേഘാലയയും മണിപ്പൂരുമാണ്. രണ്ടിടങ്ങളിലും 67 സ്റ്റേഷനുകളില്‍ ടെലിഫോണ്‍ കണക്ഷനില്ല. ഉത്തര്‍പ്രദേശില്‍ 51 സ്റ്റേഷനുകളിലും ടെലിഫോണില്ല.

രാജ്യത്തെ 10,014 സ്റ്റേഷനുകളും ഗ്രാമപരിധിയിലാണ്. നഗര പരിധിയില്‍ 5,025 സ്റ്റേഷനുകളുണ്ട്. മറ്റുള്ളവ റെയില്‍വേ പോലിസ് സ്‌റ്റേഷനുകളാണ്.

കൂടുതല്‍ പോലിസ് വാഹനങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 17,131 വാഹനങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടാമത് തമിഴ്‌നാടാണ് (15,926). 13,452 വാഹനങ്ങളുള്ള ഉത്തര്‍പ്രദേശിനാണ് മൂന്നാംസ്ഥാനം.

മാവോയിസ്റ്റ് ഭീഷണിയുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ടെലിഫോണ്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. കാരണം, പലപ്പോഴും മാവോയിസ്റ്റുകള്‍ ഇവിടെയുള്ള സ്‌റ്റേഷനുകളില്‍ നിന്നു വാഹനങ്ങളും വയല്‍ലെസ് സെറ്റുകളും തട്ടിയെടുക്കുന്നുണ്ട്. അതിനാല്‍ ടെലിഫോണ്‍ സൗകര്യമേര്‍പ്പെടുത്തിയാല്‍ ഇത് പോലിസിനു സഹായകമാവും.

22,80,691 പോലിസ് ഉദ്യോഗസ്ഥരുള്ള രാജ്യത്ത് ഇവര്‍ക്കു താമസസൗകര്യമൊരുക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല. നിലവില്‍ 5,56,539 പോലിസുകാര്‍ക്കു മാത്രമേ കുടുംബ ക്വാര്‍ട്ടേഴ്‌സുള്ളൂ.

നിലവില്‍ പോലിസുകാര്‍ക്ക് അമിത ജോലിയാണ് ചെയ്യേണ്ടിവരുന്നത്. തീവ്രവാദം, മാവോയിസ്റ്റ് ആക്രമണം, സൈബര്‍ കേസുകള്‍, വംശീയ ലഹളകള്‍ എന്നീ ഭീഷണികളെല്ലാം ഉണ്ടായിട്ടും 729 ആളുകള്‍ക്ക് ഒരു പോലിസ് എന്നതാണ് പല സംസ്ഥാനങ്ങളിലെയും കണക്ക്. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1,100 ആളുകള്‍ക്കു ഒരു പോലിസേയുള്ളൂ.

അടിസ്ഥാന സൗകര്യങ്ങളുടെയും ജോലിയുടെയും കാര്യത്തില്‍ രാജ്യത്തെ അര്‍ധ സേനയ്ക്ക് പോലിസിനേക്കാള്‍ മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ചില മുതിര്‍ന്ന പോലിസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications