കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഗാന്ധി ശക്തന്‍' നേതൃസ്ഥാനത്തേക്ക് സോണിയയെ നിര്‍ബന്ധിക്കുന്നത് ശരിയല്ല: അമരീന്ദര്‍ സിംഗ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്നുള്ള ആവശ്യം വീണ്ടും ശക്തമാവുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് രാഹുല്‍ തിരിച്ചുവരണമെന്നുള്ള ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിക്കണമെങ്കില്‍ രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്നാണ് അമരീന്ദര്‍ സിംഗ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഒരു പരാജയത്തിന് ശേഷം അദ്ദേഹം പിന്നോട്ട് പോകരുതായിരുന്നുവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധി ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെ തുടര്‍ന്നായിരുന്നു രാജി വെച്ചത്. രാജിവെച്ചതിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് സോണിയാ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ കൊണ്ട് വരരുതെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ ചുമതലപ്പെടുത്താനായിരുന്നു രാഹുലിന്റെ നിര്‍ദേശം. എന്നാല്‍ നേതൃസ്ഥാനം ഗാന്ധി കുടുംബം തന്നെ ഏറ്റെടുക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ബന്ധത്തില്‍ സോണിയ ഗാന്ധി ചുമതലയേറ്റെടുക്കുകയായിരുന്നു.

അമരീന്ദര്‍ സിംഗ്

അമരീന്ദര്‍ സിംഗ്

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കൂടി പ്രതിസന്ധി രൂക്ഷമായതോടെയാണ് കോണ്‍ഗ്രസ് നേതൃസ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും ഉടലെടുക്കുന്നത്. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്നാണ് അമരീന്ദര്‍ സിംഗ് മുന്നോട്ട് വെക്കുന്ന ആവശ്യം. ഒരു പരാജയത്തിന് ശേഷം അദ്ദേഹം പോരാട്ടം അവസാനിപ്പിക്കാന്‍ പാടില്ല. രാഹുല്‍ ഗാന്ധി വളരെ വിനയമുള്ള നേതാവാണ്. അതേസമയം ശക്തനായ നേതാവ് കൂടിയാണെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

സോണിയ ഗാന്ധി

സോണിയ ഗാന്ധി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെയായിരുന്നു സോണിയ ഗാന്ധി ഇടക്കാല പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ സോണിയ ഗാന്ധിയെ തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നാണ് അമരീന്ദര്‍ സിംഗിന്റെ അഭിപ്രായം. സോണിയ ഗാന്ധി മികച്ച നേതാവാണ്. നേതൃത്വ പാഠവമുള്ളയാളാണ്. എന്നാല്‍ വര്‍ഷങ്ങളായി അവരിത് തുടരുകയാണ്. അത് ശരിയല്ലെന്നും അരമീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ ഒരിക്കലും നേതൃസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കൂടിയായ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. നേരത്തെ ശശി തരൂരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ശശി തരൂര്‍

ശശി തരൂര്‍

സോണിയ ഗാന്ധിയെ നേതൃസ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലയെന്ന അമരീന്ദര്‍ സിംഗിന്റെ അതേ അഭിപ്രായം നേരത്തെ ശശി തരൂരും മുന്നോട്ട് വെച്ചിരുന്നു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം സോണിയാ ഗാന്ധിയില്‍ അടിച്ചേല്‍പിക്കുന്നത് അനീതിയാണെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

'സോണിയ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കിയത് താല്‍ക്കാലിക നടപടിയായിരുന്നു. അവര്‍ ഈ സ്ഥാനത്തും നിന്നും പിന്‍വാങ്ങി രണ്ടുവര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ പുരുജ്ജീവിപ്പിക്കാനുള്ള ചുമതല വീണ്ടും ഏല്‍പ്പിച്ചത് അനീതിയാണ്. രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനം ഏറ്റെടുക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ' എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

 ദിനേഷ് ഗുണ്ടുറാവു

ദിനേഷ് ഗുണ്ടുറാവു

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചുവരേണ്ട സമയമാണിതെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവും ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ രാജി വെച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഉയര്‍ന്ന നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്താന്‍ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും മുന്നോട്ട് വരേണ്ടസമയമാണിതെന്നായിരുന്നുദിനേഷ് ഗുണ്ടുറാവു പറഞ്ഞത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് രാഹില്‍ ഗാന്ധിയെ തിരിച്ചെത്തിക്കാന്‍ പാര്‍ട്ടിക്കകത്ത് നിന്നുള്ള ശ്രമം ശക്തമാണെങ്കിലും നേതൃസ്ഥാനത്തേക്കില്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്കില്ലയെന്ന തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ല. എംപിയായി തുടരാനാണ് ഇപ്പോള്‍ താല്‍പര്യമെന്നായിരുന്നു രാഹുലിന്റെ നിലപാട്.

English summary
Not Fair to Push Sonia Gandhi To Keep Working, Rahul Gandhi Want to back Amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X