കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധന തുക മുഴുവൻ നൽകിയില്ല!!! വിവാഹ ശേഷം വരൻ ‍ വധുവിനെ റോഡിൽ ഇറക്കിവിട്ടു!!!

വരന്റെ കുടംബം ആവശ്യപ്പെട്ട 1.40 ലക്ഷം രൂപയും ആഭരണവും വധുവിന്റെ വീട്ടുകാർ നൽകിയിരുന്നു

  • By Ankitha
Google Oneindia Malayalam News

ജാമുയി: സ്ത്രീധനമായി 10000 രൂപ കൂടി നൽകാത്തതിനെ തുടർന്ന് വിവാഹ ശേഷം വരൻ വധുവിനെ പാതിവഴിയിൽ ഇറക്കി വിട്ടു. ബിഹാറിലെ ജാമൂയിലാണ് സംഭവം നടന്നത്. വരന്റെ കുടംബം ആവശ്യപ്പെട്ട 1.40 ലക്ഷം രൂപയും ആഭരണവും വധുവിന്റെ വീട്ടുകാർ നൽകിയിരുന്നു.സ്ത്രീധന തുകയുടെ ബാക്കി 10000 രൂപ നൽകാൻ കുറച്ച് സാവകാശം വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ വരനും കൂട്ടരും തയ്യാറായില്ല.

 മോദിയെ സ്നേഹിക്കുന്നുവെന്ന് ഇസ്രയേൽ ബാലൻ !!! മറുപടിയായി മോദിയുടെ സ്നേഹാശ്ലേഷണം!!! മോദിയെ സ്നേഹിക്കുന്നുവെന്ന് ഇസ്രയേൽ ബാലൻ !!! മറുപടിയായി മോദിയുടെ സ്നേഹാശ്ലേഷണം!!!

മമ്മൂട്ടിയെയും ഇന്നസെന്റിനെയും പുറത്താക്കാനുള്ള ശ്രമം, പൊളിച്ചത് മോഹന്‍ലാല്‍: അമ്മയില്‍ സംഭവിച്ചത്?

സംഭവം ഇങ്ങനെ: ജമുയി ജില്ലയിലെ മലയ്പുര്‍ ഗ്രാമത്തിലെ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടു. തുടർന്ന് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചു.

weadding

എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കി. രണ്ടു മണിക്കൂറോളം അമാനെ കാത്തിരുന്നശേഷം കൗസല്യ വീട്ടില്‍ തിരികെയെത്തുകയായിരുന്നു. വരന്റെ നടപടിക്കെതിരെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
A groom left his bride on the roadside after not being given Rs 10,000 as dowry in Bihar’s Jamui district. The incident occurred on Tuesday.Phoolo Devi, a widow from Malaypur village, arranged her daughter Kaushallya’s marriage with Aman Chaudhary of Nagpur village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X