സ്വർണമല്ല, കത്തിക്കയറി മറ്റൊരു ലോഹം..ഇനി എല്ലാവരും വാങ്ങിക്കൂട്ടുമോ?..പക്ഷെ
സ്വർണ വിലയിൽ വലിയ വർധനവാണ് ഈ വർഷം ഉണ്ടായത്. എന്നാൽ മഞ്ഞലോഹത്തെക്കാൾ കുതിക്കുകയാണ് വെള്ളി. കഴിഞ്ഞ 11 മാസത്തിനിടെ വെള്ളിയുടെ വില ഏകദേശം ഇരട്ടിയായെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ്ണ വില 60% വർദ്ധിച്ചപ്പോൾ വെള്ളി വിലയിൽ 88 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2025-ൽ ഇതുവരെ സ്വർണ്ണം 60% നേട്ടമുണ്ടാക്കിയെങ്കിൽ, വെള്ളി 100% വർദ്ധനവ് രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും തന്നെയാണ് വെള്ളിയിലേക്കും നിക്ഷേപകരെ ആകർഷിച്ചത്. സ്വർണം പോലെത്തന്നെ ഇനിയും വെള്ളി വില കുതിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
2025-ന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വെള്ളിയെക്കാൾ വലിയ വിലയുണ്ടായിരുന്നെങ്കിലും, ഈ വർഷം വെള്ളിവിലയിലെ ശക്തമായ മുന്നേറ്റം ആ വിടവ് ഗണ്യമായി കുറച്ചു. ഒരൗൺസ് സ്വർണ്ണം വാങ്ങാൻ എത്ര ഒരൗൺസ് വെള്ളി വേണ്ടിവരുമെന്ന് സ്വർണ്ണ-വെള്ളി അനുപാതം വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ ഈ അനുപാതം 100-ൽ അധികമായിരുന്നു.

നവംബർ അവസാനത്തോടെ ഒരു ഔൺസ് സ്വർണ്ണത്തിന് 4,217 ഡോളറും വെള്ളിയ്ക്ക് 56.40-ഉം ആയിരുന്നപ്പോൾ, അനുപാതം 75 ആയി താഴ്ന്നു. ഈ വർഷം വെള്ളിവില അതിവേഗം ഉയർന്നതുകൊണ്ടാണ് സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിക്ക് ആപേക്ഷികമായി വില കുറഞ്ഞത്.
അനുപാതം ദീർഘകാല ശരാശരിയായ 70-നെക്കാൾ ഉയരത്തിലാണ്. സ്വർണ്ണവില സ്ഥിരമാവുകയോ കുറയുകയോ ചെയ്താൽ വെള്ളിയുടെ വില ഇനിയും ഉയരാൻ സാധ്യതയെന്ന് ഇത് വ്യക്തമാക്കുന്നു.
വെള്ളിക്ക് നിലവിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇത് തന്നെയാണ് വില വർധനവ് കാരണമാകുന്നതും. കഴിഞ്ഞ ഒക്ടോബറിൽ ചൈന റെക്കോർഡ് അളവിൽ വെള്ളി കയറ്റുമതി ചെയ്തതോടെ, അവരുടെ ആഭ്യന്തര ശേഖരം പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അടുത്ത വർഷവും ലോകത്ത് വെള്ളിയുടെ ദൗർലഭ്യം തുടരുമെന്നാണ് പ്രവചനം; ഇത് തുടർച്ചയായ അഞ്ചാം വർഷമായിരിക്കും. ലഭ്യതക്കുറവ് കാരണം വെള്ളി വാങ്ങുന്നത് വളരെ ചെലവേറിയതായി മാറിയിട്ടുണ്ട്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ധാരാളം വെള്ളി യുഎസ് സംഭരണശാലകളിലേക്ക് മാറ്റപ്പെടുന്നുമുണ്ട്.
യുഎസ് സർക്കാർ വെള്ളി ഇപ്പോൾ പ്രധാനപ്പെട്ട ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ആഗോള സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന സാമ്പത്തിക അപകടസാധ്യതകളും കണക്കിലെടുത്ത് നിക്ഷേപകരഞ വെള്ളിയിലേക്കും തിരിയുകയാണ്.
-
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications