Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മങ്ങി.. വെള്ളിയും ഔട്ട്..! എല്ലാവരും പ്ലാറ്റിനത്തിലേക്ക്, വില കൂടി!! പക്ഷെ പണികിട്ടും

സ്വര്‍ണത്തെ എല്ലാ കാലത്തും സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് കാണുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും രൂപപ്പെട്ട ഈ കാലത്തും സ്വര്‍ണത്തിലേക്കാണ് നിക്ഷേപകരെല്ലാം തിരിയുന്നത്. എന്നാല്‍ 2025 ല്‍ സ്വര്‍ണത്തിന്റെ തിളക്കം കുറയുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സ്വര്‍ണം അല്ലെങ്കില്‍ വെള്ളി എന്ന നിലയില്‍ വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം.

എന്നാല്‍ സ്വര്‍ണത്തിനും വെള്ളിക്കും ശേഷം 2025 ല്‍ പ്ലാറ്റിനം ഒരു മികച്ച നിക്ഷേപ ഓപ്ഷനായി ഉയര്‍ന്നുവരുന്നുണ്ട് എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2025 ല്‍ ഇതുവരെ സ്വര്‍ണത്തിനും വെള്ളിക്കും മുകളില്‍ പ്ലാറ്റിനം മുന്നേറിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ സ്വര്‍ണത്തിനും വെള്ളിക്കും യഥാക്രമം 30% ഉം 26% ഉം വര്‍ധനവുണ്ടായി. എന്നാല്‍ പ്ലാറ്റിനം ആണ് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Platinum

ജനുവരി 1 മുതല്‍ പ്ലാറ്റിനം 40% വര്‍ധനവാണ് ഉണ്ടായത്. പ്ലാറ്റിനത്തിന്റെ വിലയില്‍ അടുത്തിടെയാണ് വര്‍ധനവ് ഉണ്ടായത്. വാസ്തവത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പ്ലാറ്റിനത്തിന്റെ വിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 7% ഉം 13% ഉം വര്‍ധിച്ചു. അതേസമയം പ്ലാറ്റിനം വിലയില്‍ 30% വര്‍ധനവ് ആണ് ഉണ്ടായത്.

പ്ലാറ്റിനത്തിന്റെ വില നിലവില്‍ 1,250 ഡോളര്‍ ആണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില 2021 ഏപ്രിലിലാണ്. പ്ലാറ്റിനത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വില 2008 ഏപ്രിലില്‍ രേഖപ്പെടുത്തിയ 2,166 ഡോളറിന് അടുത്തായിരുന്നു. അതിനുമുമ്പ്, മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വില 1980 ഫെബ്രുവരിയില്‍ ആണ് രേഖപ്പെടുത്തിയത്. അന്ന് വില 350% വര്‍ധിച്ചു. 1978 ല്‍ 190 ഡോളര്‍ ഉണ്ടായിരുന്നത് 1980 ല്‍ 900 ഡോളര്‍ ആയി.

അതേസമയം പ്ലാറ്റിനത്തിന്റെ വിലയില്‍ രണ്ട് കാര്യങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. ഒന്ന് രണ്ട് സന്ദര്‍ഭങ്ങളിലും, വിലകള്‍ റെക്കോഡ് നിലയില്‍ എത്തിയപ്പോള്‍ തകര്‍ച്ച ഒരുപോലെ വേഗത്തിലായിരുന്നു. 80 കളിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന്, വെറും 30 മാസത്തിനുള്ളില്‍ പ്ലാറ്റിനം 70% ഇടിഞ്ഞു. 2008 ല്‍, തകര്‍ച്ച വളരെ നാടകീയമായിരുന്നു. വെറും 10 മാസത്തിനുള്ളില്‍, പ്ലാറ്റിനം വില 50% ല്‍ കൂടുതല്‍ ഇടിഞ്ഞു.

രണ്ടാമതായി, ദീര്‍ഘകാലത്തേക്ക്, സ്‌പൈക്കുകള്‍ ഒഴികെ പ്ലാറ്റിനം വിലകള്‍ ഒരു ശ്രേണിയില്‍ തുടര്‍ന്നു. 1980 ജനുവരി മുതല്‍ പ്ലാറ്റിനത്തിന്റെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2025 ജനുവരി വരെ വില ഏകദേശം 900 ഡോളര്‍ ആയിരുന്നു. അതായത് കുറെ കാലം വിലയില്‍ സ്ഥിരതയും പിന്നീട് ഒരു വലിയ കുതിച്ചുചാട്ടവും ശേഷം അതേ വേഗതയില്‍ ഇടിവും ആണ് പ്ലാറ്റിനത്തിന്റെ വില പാറ്റേണില്‍ കാണാന്‍ കഴിയുന്നത്.

ലോകത്തിലെ ഏറ്റവും അപൂര്‍വ ലോഹങ്ങളില്‍ ഒന്നായ പ്ലാറ്റിനം പ്രധാനമായും കെമിക്കല്‍, ഇലക്ട്രിക്കല്‍ വ്യവസായങ്ങള്‍, പെട്രോളിയം റിഫൈനറികള്‍, ഓട്ടോമോട്ടീവ് കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളുടെ നിര്‍മ്മാണം എന്നിവയിലാണ് ഉപയോഗിക്കുന്നത്. പ്ലാറ്റിനം ഉല്‍പ്പാദനത്തിന്റെ 80% ദക്ഷിണാഫ്രിക്കയാണ്. കൂടാതെ റഷ്യയും വടക്കേ അമേരിക്കയും പ്ലാറ്റിനം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ്.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലകളുടെ പരസ്പരബന്ധം, മറ്റൊന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസിലാക്കാം. അത് ഒരു അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞ 2-3 വര്‍ഷമായി സ്വര്‍ണ വിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് 1 മുതല്‍ 2 വരെയുള്ള ശ്രേണിയിലുള്ള ദീര്‍ഘകാല ശരാശരി സ്വര്‍ണ-പ്ലാറ്റിനം അനുപാതത്തെ വളച്ചൊടിച്ചു.

മേയ് മാസത്തില്‍, സ്വര്‍ണ-പ്ലാറ്റിനം അനുപാതം 3.5 ന് അടുത്തായിരുന്നു. ഇത് പ്ലാറ്റിനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തിന്റെ അമിതമായ മൂല്യനിര്‍ണ്ണയത്തെ സൂചിപ്പിക്കുന്നു. പ്ലാറ്റിനം വിലയിലെ സമീപകാല കുതിച്ചുചാട്ടത്തെത്തുടര്‍ന്ന്, സ്വര്‍ണ-പ്ലാറ്റിനം അനുപാതം ഇപ്പോള്‍ 2.7 ആണ്. എന്നിരുന്നാലും സ്വര്‍ണം ഇപ്പോഴും പ്ലാറ്റിനത്തേക്കാള്‍ വളരെ വിലപ്പെട്ടത് തന്നെയാണ്

2-3 വര്‍ഷം മുമ്പാണ് സ്വര്‍ണ വിലയില്‍ വലിയ കുതിച്ചുചാട്ടം സംഭവിച്ചത്. ഇന്ത്യയിലെ ഇന്നത്തെ സ്വര്‍ണ വില 99,980 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 45% ത്തിലധികം വര്‍ധന. പ്ലാറ്റിനത്തിലെ വിലവര്‍ധനവ് അടുത്തിടെ സംഭവിച്ചതാണ്. പക്ഷെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്ലാറ്റിനത്തിന്റെ കുതിപ്പ് സ്ഥിരമാണ് എന്ന് പറയാനാകില്ല. പ്ലാറ്റിനം വിലകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നിരീക്ഷിക്കപ്പെടുന്ന ഒരു വ്യാപാര ശ്രേണിയിലേക്ക് തിരിച്ചെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിക്കുന്നു. സമീപകാല വര്‍ധനവ് ഒരുപക്ഷേ ഹ്രസ്വകാലമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+