ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് കേന്ദ്രമന്ത്രി...
ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതാക്കള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന് തോന്നുന്നു. ഒന്നിന് പിറകെ ഒന്നായി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ് കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ആള്. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്രം ഉത്തരവാദിയല്ല എന്ന വാക്കുകളാണ് വി കെ സിംഗിന് പണിയായിരിക്കുന്നത്.
ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ സവര്‍ണ വിഭാഗക്കാര്‍ കൊലപ്പെടുത്തിയതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ ശേഷമാണ് സിംഗ് ഈ വാക്കുകള്‍ ഉപയോഗിച്ചത്. രണ്ടുവയസും, പത്തുമാസം പ്രായവുമുളള പിഞ്ചുകുട്ടികളാണ് കൊല്ലപ്പെട്ടത്..

സുനപ്പേഡ് ഗ്രാമത്തിലെ ജിതേന്ദറിന്റെ കുടുംബത്തിനു നേരെ സവര്‍ണ വിഭാഗത്തില്‍ പെട്ട ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. പത്തംഗ സംഘം വീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ജിതേന്ദറിന്റെ ഭാര്യ പൊളളലേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിനെ വലിച്ചിഴക്കരുത് എന്നാണ് വി കെ സിംഗ് പറഞ്ഞത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുളള പ്രശ്നമാണ് ഇത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. അതേസമയം വി കെ സിംഗിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തയ്യാറായില്ല. സിംഗിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിക്കവേ ഖട്ടാര്‍ പറഞ്ഞത്.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications