കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് കേന്ദ്രമന്ത്രി...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതാക്കള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന് തോന്നുന്നു. ഒന്നിന് പിറകെ ഒന്നായി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ് കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ആള്‍. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്രം ഉത്തരവാദിയല്ല എന്ന വാക്കുകളാണ് വി കെ സിംഗിന് പണിയായിരിക്കുന്നത്.

ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്‍ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ സവര്‍ണ വിഭാഗക്കാര്‍ കൊലപ്പെടുത്തിയതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ ശേഷമാണ് സിംഗ് ഈ വാക്കുകള്‍ ഉപയോഗിച്ചത്. രണ്ടുവയസും, പത്തുമാസം പ്രായവുമുളള പിഞ്ചുകുട്ടികളാണ് കൊല്ലപ്പെട്ടത്..

vksingh

സുനപ്പേഡ് ഗ്രാമത്തിലെ ജിതേന്ദറിന്റെ കുടുംബത്തിനു നേരെ സവര്‍ണ വിഭാഗത്തില്‍ പെട്ട ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. പത്തംഗ സംഘം വീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ജിതേന്ദറിന്റെ ഭാര്യ പൊളളലേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്.

എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിനെ വലിച്ചിഴക്കരുത് എന്നാണ് വി കെ സിംഗ് പറഞ്ഞത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുളള പ്രശ്‌നമാണ് ഇത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. അതേസമയം വി കെ സിംഗിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തയ്യാറായില്ല. സിംഗിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിക്കവേ ഖട്ടാര്‍ പറഞ്ഞത്.

English summary
Not Government's Fault If One Stones a Dog: Union Minister VK Singh landed in a fesh controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X