കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരം ഇങ്ങനെ... കെജ്രിവാളിന് എതിരാളിയില്ലെന്ന്

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്ന് ബിജെപി. അരവിന്ദ് കെജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് ബിജെപിയുടെ നയമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയത്. ചില സംസ്ഥാനങ്ങളിൽ ചില നേതാക്കൾക്ക് എതിരാളികളെ നിർത്താൻ കഴിയില്ലെന്നാണ് എന്തുകൊണ്ട് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്ന ചോദ്യത്തോട് ജാവദേക്കർ പ്രതികരിച്ചത്. സത്യസന്ധനായ ബിജെപി നേതാവായ മോദിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമരത്തെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

ബോയ്‌ക്കോട്ട് ഛപ്പാക്ക് പൊളിഞ്ഞു... ദീപിക ചിത്രത്തിന് നികുതിയിളവ് നല്‍കി മധ്യപ്രദേശും ഛത്തീസ്ഗഡുംബോയ്‌ക്കോട്ട് ഛപ്പാക്ക് പൊളിഞ്ഞു... ദീപിക ചിത്രത്തിന് നികുതിയിളവ് നല്‍കി മധ്യപ്രദേശും ഛത്തീസ്ഗഡും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ. ദില്ലിയിൽ സ്വീകരിച്ചിട്ടുള്ള നയമാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

jawadekkar-1

എന്നാൽ ആപ്പിന് സമ്പൂർണ വിജയം സമ്മാനിക്കുന്നതായിരിക്കും ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന അഭിപ്രായ സർവേ അദ്ദേഹം തള്ളിക്കളഞ്ഞു. 2015ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാൾ വിജയിച്ചത് അന്നാ ഹസാരെയുടെ അഴിമതിക്കെതിരായ നീക്കത്തിന്റെ പ്രശസ്തിയിലാണെന്നാണ് ജാവദേക്കർ ചൂണ്ടിക്കാണിക്കുന്നത്.

നല്ല പരസ്യങ്ങളെന്നാൽ നല്ല നേതൃത്വമാണെന്ന് അർത്ഥമില്ല. കഴിഞ്ഞ തവണ ആപ്പ് വിജയിച്ചത് അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ നീക്കത്തിന്റെ ഫലമായാണ്. കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങളുടെ മതിപ്പ് നേടുകയാണ് കെജ്രിവാളെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിക്ക് വേണ്ടി കേന്ദ്രസർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കെജ്രിവാൾ പരസ്യം മാത്രം നൽകുകയാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തുന്നു.

English summary
Not having CM face against Arvind Kejriwal is BJP's strategy, reveals Prakash Javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X