കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം; അനുശാസിക്കുന്നതിൽ ജാഗ്രത പലർത്തണമെന്ന് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ദില്ലി: ഭരണഘടന അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. ഭരണഘടന അനുവർത്തിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയാണ് നമ്മുടെ പ്രധാന താല്പര്യത്തില്‍ ഉണ്ടാകേണ്ടത്. അത് ചെയ്തില്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തിന്റെ ഫലമായി വലിയ കുഴപ്പത്തില്‍ ചെന്നുപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാദിന ആഘോഷം ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.

<strong>രാമക്ഷേത്രം ബിജെപിയുടെ കുത്തകയല്ല... എല്ലാവരുടേതുമാണ്... ഒവൈസിയുടേതും അസംഖാന്റെയും കൂടി...</strong>രാമക്ഷേത്രം ബിജെപിയുടെ കുത്തകയല്ല... എല്ലാവരുടേതുമാണ്... ഒവൈസിയുടേതും അസംഖാന്റെയും കൂടി...

പ്രതിസന്ധിയിലും അസ്ഥിരതയിലും ദീര്‍ഘദൃഷ്ടിയോടുകൂടി പ്രവര്‍ത്തിക്കാന്‍ ഭരണഘടന ഭൂരിപക്ഷത്തോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വരുന്ന കാലത്ത് അതിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദശാബ്ദങ്ങള്‍ വലിയ അഭിമാനവും ഓജസ്സുമാണ് അത് നല്‍കിയത്. മരവിച്ച് കിടക്കുന്ന ഒരു പ്രമാണമല്ല ഭരണഘടന. ഇന്നത് ആഘോഷിക്കാനുള്ള സമയമല്ല, മറിച്ച് ഭരണഘടന വിഭാവനം ചെയ്യുന്നത് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

Ranjan Gogoi

ഭരണഘടന ഇന്ത്യയില്‍ ജീവിക്കുന്നവരുടെ അവിഭാജ്യഘടകമായിമാറിയെന്ന് അദ്ദഹം കൂട്ടിച്ചേർത്തു. ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 ന് ആണ്. 1949 നവംബര്‍ 26 നാണ് ഭരണഘടന നിര്‍മാണസഭ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കുന്നത്.

English summary
Not heeding advice of Constitution will result in descent into chaos, says CJI Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X