കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസും ഐപിഎസും അല്ല, മാട്രിമോണിയില്‍ കൂടുതല്‍ പേര്‍ തിരയുന്നത് ഇവരെ; രാജീവ് ചന്ദ്രശേഖര്‍

Google Oneindia Malayalam News

മുംബൈ: മാട്രിമോണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരയുന്നത് ഐ എ എസുകാരേയോ ഐ പി എസുകാരേയോ അല്ല എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ വീക്ക് 2022 പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തമാശരൂപേണയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ മാട്രിമോണി വിപണിയില്‍, ഒരു സിവില്‍ സര്‍വീസ് അല്ലെങ്കില്‍ ഒരു മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടുന്നത് എല്ലാം വലിയ മൂല്യമുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാദി ഡോട്ട് കോമില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരയുന്നത് 'സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ'യാണ് എന്നാണ് രാജീവ് ചന്ദ്രശേഖരന്‍ പറയുന്നത്.

rc

'സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍' ഇപ്പോള്‍ മാട്രിമോണിയല്‍ പ്ലാറ്റ്ഫോമിലെ ജനപ്രിയ കീവേഡുകളുടെ പട്ടികയില്‍ ഒന്നാമതാണ് എന്നാണ് അദ്ദേഹം പറയുന്നത്. 'സ്റ്റാര്‍ട്ടപ്പ് ജീവനക്കാരനും' 'സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും' ഇപ്പോള്‍ മുന്നിലാണെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് തന്നോ്ട ചിലര്‍ പറഞ്ഞു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

അതേസമയം ഈ ട്വീറ്റ് പങ്കുവെച്ചുള്ള ട്വീറ്റിന് ജസ്റ്റ് ഫോര്‍ ലാഫ്‌സ് എന്നാണ് രാജീവ് ചന്ദശേഖര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2022-ലെ ഡിജിറ്റല്‍ ഇന്ത്യ വീക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ അഴിമതിയില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കിയെന്നും എല്ലാ മേഖലകളിലെയും ഇടനിലക്കാരെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ ഇന്ത്യയുടെ 'ടെക്കേഡ്' ഉത്തേജിപ്പിക്കുകയാണെന്നും സ്റ്റാര്‍ട്ടപ്പുകളും യൂണികോണുകളും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പുതിയ ചാലകങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ഡിജിറ്റല്‍ ഇന്ത്യ' സംരംഭങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി എന്നാണ് സ്റ്റാര്‍ട്ട്അപ്പ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞത്.

 'ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകും'; രാഹുല്‍ ഈശ്വര്‍ 'ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകും'; രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
Kuttavum Shikshayum Movie Press Meet | കുറ്റം മാത്രം അല്ല ശിക്ഷയും ഉണ്ട് | FilmiBeat Malayalam

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവും സ്റ്റാര്‍ട്ടപ്പുകളുടെയും യൂണികോണ്‍സിന്റെയും നിരവധി സ്ഥാപകരും സഹസ്ഥാപകരും ചടങ്ങില്‍ പങ്കെടുത്തു. മാമാഇര്‍ത്തിന്റെ സ്ഥാപകന്‍ ഗസല്‍ അലഗ്, അര്‍ബന്‍ കമ്പനിയുടെ സഹസ്ഥാപകന്‍ വരുണ്‍ ഖൈതാന്‍, മാപ്മിഇന്ത്യയുടെ സിഇഒ രോഹന്‍ വര്‍മ, സെയ്റ്റ്വര്‍ക്കിന്റെ സഹസ്ഥാപകന്‍ ശ്രീനാഥ് രാമകൃഷ്ണന്‍, ടിസിഎസ് കോര്‍പ്പറേറ്റ് ഇന്‍കുബേഷന്‍ മേധാവി അനില്‍ ശര്‍മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

English summary
Not IAS and IPS, more people are looking for these keywords in matrimony says Rajeev Chandrasekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X