കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ബില്ലുകള്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന്‌ കര്‍ഷരോട്‌ സ്‌പീക്കര്‍ നാനെ പട്ടോല

Google Oneindia Malayalam News

മുംബൈ: കേന്ദ്രം പാസാക്കിയ പുതിയ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കില്ലെന്ന്‌ മഹാരാഷ്ട്ര സ്‌പീക്കര്‍ നാന പട്ടോലെ. മുബൈയില്‍ ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞ രണ്ട്‌ ദിവസമായി സമരം ചെയ്യുകയാണ്‌.

72ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‌ ശേഷം സംസാരിക്കവെയാണ്‌ പുതിയ കാര്‍ഷിക ബില്ലുകള്‍ സംസ്ഥാനത്ത്‌ നടപ്പാക്കില്ലെന്ന്‌ കര്‍ഷകര്‍ക്ക്‌ സ്‌പീക്കര്‍ ഉറപ്പു നല്‍കിയത്‌. പ്രധാനമായും നായിക്കില്‍ നിന്നുള്ള കര്‍ഷകരാണ്‌ മുബൈയില്‍ സമരം ചെയ്യുന്നത്‌.
പുതിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച്‌ പഠിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും. സംസ്ഥാനത്ത്‌ കാര്‍ഷിക നിയമങ്ങള്‍ നപ്പാക്കില്ല. താന്‍ ആദ്യം കര്‍ഷകനായിരുന്നെന്നും പിന്നീടാണ്‌ ഭരണഘടന പദവിയിലേക്കെത്തിയതെന്നും പട്ടോല പറഞ്ഞു.

farmers protest

കഴിഞ്ഞ ദിവസം നാഷ്‌നല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാവ്‌ ശരത്‌ പവാര്‍ ആസാദ്‌ മൈതാനിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചിരുന്നു. ശരത്‌ പവാറും നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന്‌ കര്‍ഷകര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.
കര്‍ഷക ബില്ലുകളുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്‌ സിങ്‌ കോശിയാറിന്‌ മെമ്മോറാണ്ടം കൈമാറാന്‍ കര്‍ഷകര്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നില്ല. ഇതിനെതിരെയും പവാര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗവര്‍ണര്‍ക്ക്‌ കങ്കണ റണാവത്തിനെ കാണാന്‍ സമയമുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരെ കാണാന്‍ സമയമില്ലെന്നും ശര്‌ത്‌ പവാര്‍ ആരോപിച്ചു.
രാജ്യ തലസ്ഥാനത്ത്‌ ഇന്ന്‌ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലി വലിയ സംഘര്‍ഷത്തിലാണ്‌ കലാശിച്ചത്‌. ദില്ലിയിലെ അതീവ സുരക്ഷാ മേഖലകളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായെത്തി. ചെങ്കോട്ടയിലേക്ക്‌ കടന്ന കര്‍ഷകര്‍ അവിടെ ത്രിവര്‍ണ പതാകക്ക്‌ താഴെ കര്‍ഷകരുടെ പതാക ഉയര്‍ത്തി. ദില്ലിയില്‍ പലയിടത്തും കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഉത്തരാഖണ്ട്‌ സ്വദേശിയാണ്‌ മരിച്ചത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ ദില്ലി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

English summary
not implement new farm laws in Maharashtra says speaker nana patola to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X