കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് എന്‍ആര്‍സി.... ഇവിടെ അതൊന്നും നടപ്പാക്കില്ല, ബിജെപിയെ തള്ളി നിതീഷ് കുമാര്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ ബിജെപിയെ പിന്തുണച്ചെങ്കിലും എന്‍ഡിഎയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ബീഹാറില്‍ ഒരിക്കലും എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. അടുത്ത ലക്ഷ്യം എന്‍ആര്‍സിയാണെന്ന ബിജെപിയുടെ വാദങ്ങളെയാണ് നിതീഷ് കുമാര്‍ തള്ളിയിരിക്കുന്നത്. എന്ത് എന്‍ആര്‍സിയെന്നായിരുന്നു നിതീഷ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. അതേസമയം എന്‍ഡിഎയില്‍ പൗരത്വ നിയമത്തിനെതിരെയും എന്‍ആര്‍എസിക്കെതിരെയും എതിര്‍പ്പ് രൂക്ഷമാകുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

1

കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് നിതീഷ് തന്നോട് പറഞ്ഞതെന്ന് കിഷോര്‍ പറഞ്ഞിരുന്നു. നേരത്തെ പൗരത്വ നിയമത്തെ പിന്തുണച്ചതില്‍ ജെഡിയുവില്‍ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയിലെ സുപ്രധാന സഖ്യമായ ശിരോമണി അകാലിദള്‍ എന്‍ആര്‍സിയെയും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം പൗരത്വ നിയമത്തെ പത്താമത്തെ മുഖ്യമന്ത്രിയാണ് നിതീഷ്. ലോക്‌സഭയിലെ 274 മണ്ഡലങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ 543 മണ്ഡലങ്ങളാണ് ഉള്ളത്. ശിവസേന ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ചെങ്കിലും മഹാരാഷ്ട്രയില്‍ പ്രക്ഷോഭത്തിന് ശക്തി വര്‍ധിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളിലെ വിധി വന്നതിന് ശേഷം മാത്രമേ നടപ്പാക്കൂ എന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്.

സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നതോടെ അയല്‍രാജ്യങ്ങളില്‍ താമസിക്കുന്ന ഹിന്ദു ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഉദ്ധവ് പറഞ്ഞു. അസം, ത്രിപുര, ദില്ലി എന്നിവ കത്തുകയാണ്. ബിജെപി ശ്രദ്ധ തിരിക്കാനുള്ള നയമാണ് നടപ്പാക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസും എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഉള്ള കാലത്തോളം ന്യൂനപക്ഷങ്ങള്‍ ഒന്നും ഭയപ്പെടേണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

യുഎന്‍ സാന്നിധ്യത്തില്‍ അഭിപ്രായ സര്‍വേ നടത്തണം, പൗരത്വ നിയമത്തില്‍ മമത പറയുന്നത് ഇങ്ങനെയുഎന്‍ സാന്നിധ്യത്തില്‍ അഭിപ്രായ സര്‍വേ നടത്തണം, പൗരത്വ നിയമത്തില്‍ മമത പറയുന്നത് ഇങ്ങനെ

English summary
not implement nrc says nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X