കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിൻ പൈലറ്റിന് തിരിച്ചടി, പൈലറ്റ് ക്യാംപിൽ അല്ലെന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാര്‍!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കം ഹൈക്കോടതിയുടെ മുന്നിലെത്തി നില്‍ക്കുകയാണ്. ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന് ഗെഹ്ലോട്ട് പക്ഷവും നിയമസഭയിലെത്തിയാല്‍ തങ്ങള്‍ ശക്തി തെളിയിക്കും എന്ന് സച്ചിന്‍ പൈലറ്റ് പക്ഷവും അവകാശപ്പെടുന്നു.

രാജസ്ഥാനില്‍ സ്വതന്ത്ര എംഎല്‍എമാരുടേയും ചെറുപാര്‍ട്ടികളുടേയും നിലപാട് ഈ ഘട്ടത്തില്‍ ഗെഹ്ലോട്ടിനും പൈലറ്റിനും നിര്‍ണായകമാണ്. അതിനിടെ പൈലറ്റിനെ തളളി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

കേവല ഭൂരിപക്ഷം 101

കേവല ഭൂരിപക്ഷം 101

കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തു എന്നാണ് അശോക് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ വേണ്ട കേവല ഭൂരിപക്ഷം 101 ആണ്. അതേസമയം 19 എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചതിലൂടെ അത്രയും പേരാണ് ഗെഹ്ലോട്ട് ക്യാംപിലുളളത് എന്ന് വ്യക്തമായിരിക്കുകയാണ്.

107 എംഎല്‍എമാരുടെ പിന്തുണ

107 എംഎല്‍എമാരുടെ പിന്തുണ

ഗെഹ്ലോട്ടിന് ഭീഷണി ഉയര്‍ത്തണമെങ്കില്‍ 30 എംഎല്‍എമാര്‍ എങ്കിലും സച്ചിന്‍ പൈലറ്റിനൊപ്പം വേണം. സംസ്ഥാന ഗവര്‍ണര്‍ക്ക് ഗെഹ്ലോട്ട് കൈ മാറിയ കത്തില്‍ 107 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടിരിക്കുന്നത്. സ്വതന്ത്രരും ചെറുകക്ഷികളും ഗെഹ്ലോട്ട് സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

19 എംഎല്‍എമാരുടെ അംഗബലം

19 എംഎല്‍എമാരുടെ അംഗബലം

12 സ്വതന്ത്ര എംഎല്‍എമാരാണ് രാജസ്ഥാനിലുളളത്. ഇത് കൂടാതെ സിപിഎമ്മിനും രാഷ്ട്രീയ ലോക്ദളിനും ഓരോ എംഎല്‍എമാര്‍ വീതവും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരും ഉണ്ട്. ഇവര്‍ കൂടെ നിന്നാല്‍ മാത്രമേ 19 എംഎല്‍എമാരുടെ അംഗബലം നിലവിലുളള സച്ചിന്‍ പൈലറ്റിന് കാര്യമുളളൂ.

ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല

ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല

അതിനിടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നിക്പക്ഷ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കി. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി
നേതൃത്വം നേരത്തെ നിര്‍ദേശിച്ചിത്. ബിടിപി അധ്യക്ഷന്‍ മഹേഷ് ഭായി വാസവ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ചില ആശയക്കുഴപ്പങ്ങള്‍

ചില ആശയക്കുഴപ്പങ്ങള്‍

അതേസമയം തങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഒപ്പമാണ് എന്നാണ് ബിടിപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിത്. നിലവില്‍ ചില ആശയക്കുഴപ്പങ്ങള്‍ പാർട്ടിയിൽ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. പക്ഷേ പാര്‍ട്ടി നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് മാത്രമേ തങ്ങള്‍ അന്തിമ തീരുമാനം എടുക്കുകയുളളൂ എന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.

തടവിലാക്കപ്പെട്ടത് പോലെ

തടവിലാക്കപ്പെട്ടത് പോലെ

അതിനിടെ ബിടിപിയുടെ രണ്ട് എംഎല്‍എമാര്‍ തങ്ങള്‍ തടവിലാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നതും ആശയക്കുഴപ്പമുണ്ടാക്കി. തങ്ങളെ സംസ്ഥാന തലസ്ഥാനമായ ജയ്പൂര്‍ വിടാന്‍ പോലീസ് അനുവദിക്കുന്നില്ല എന്നാണ് എംഎല്‍എമാര്‍ ആരോപിച്ചത്. പോലീസ് തങ്ങളെ പിന്തുടരുകയാണ് എന്നും തടയുകയാണ് എന്നും തങ്ങള്‍ തടവിലാക്കപ്പെട്ടത് പോലെ ആണെന്നും ഇവര്‍ ആരോപിച്ചു.

പൈലറ്റ് പക്ഷത്തിനൊപ്പമല്ല

പൈലറ്റ് പക്ഷത്തിനൊപ്പമല്ല

എന്നാലിപ്പോള്‍ സാഹചര്യം വീണ്ടും മാറി മറിഞ്ഞിരിക്കുകയാണ്. തങ്ങള്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തിനൊപ്പമല്ല എന്ന് വ്യക്തമാക്കി ബിടിപി എംഎല്‍എമാര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. മനേസറില്‍ വിമത എംഎല്‍എമാര്‍ക്കൊപ്പമാണ് എന്ന വാദം ബിടിപി എംഎല്‍എമാര്‍ തളളിക്കളഞ്ഞു. നാളെ ഗെഹ്ലോട്ടിനെ കണ്ട് ചില പ്രശ്നങ്ങളിൽ ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.

English summary
Not in Sachin Pilot's camp, Says two Bhartiya Tribal Party MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X