കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തില്‍ വിരണ്ട്‌ റിലയന്‍സ്‌; കരാര്‍ കൃഷിയിലേക്കില്ലെന്ന്‌ കര്‍ഷകരോട്‌ കമ്പനി

Google Oneindia Malayalam News

ന്യൂഡല്‍ഹി: റിലയന്‍സ്‌ ഉല്‍പന്നങ്ങള്‍ ബഹിക്കാനുള്ള കര്‍ഷകാഹ്വാനത്തിന്‌ പിന്നാലെ കര്‍ഷകര്‍ക്ക്‌ ഉറപ്പുമായി റിലയിന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌. കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ്‌ കൃഷിയിലേക്കോ ഇല്ലെന്ന്‌ റിലയന്‍സ്‌ ഗ്രൂപ്പ്‌ കര്‍ഷകര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. റിലയന്‍സ്‌ പുത്തിറക്കിയ പ്രസ്‌താവനയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

തങ്ങള്‍ കോര്‍പ്പറേറ്റ്‌ കൃഷിയിലേക്കോ കരാര്‍ കൃഷിയിലേക്കോ കടന്നുവരാനുള്ള യോതൊരു ആലോചനയും നടത്തിയിട്ടില്ല. കമ്പനി കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ ധാന്യങ്ങള്‍ വാങ്ങിയിട്ടില്ല. താങ്ങുവില പ്രകാരം കര്‍ഷകരില്‍ നിന്ന്‌ വിതരണക്കാര്‍ വാങ്ങിയ ധാന്യങ്ങള്‍ തങ്ങള്‍ വില കൊടുത്ത്‌ വാങ്ങുകയാണ്‌ ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരോട്‌ ബഹുമാനം മാത്രമേയുള്ളുവന്നും റിലയന്‍സ്‌ ഗ്രൂപ്പ്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ അന്ന ദാതാക്കളായ കര്‍ഷകരുടു ക്ഷേമം ഉറപ്പാക്കി മാത്രമേ മുന്നോട്ട്‌്‌ പോവുകയുള്ളുവെന്നും റിലയന്‍സ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

reliance

അതേ സമയം സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട്‌ മുകേഷ്‌ അംബാനിക്ക്‌ കീഴിലെ റിലയന്‍സ്‌ ഗ്രൂപ്പ്‌ ഹരിയാന-പഞ്ചാബ്‌ ഹൈക്കോടതിയെ സമീപിച്ചു. റിലയന്‍സ്‌ ജീവനക്കാര്‍ക്കും സ്വത്തുക്കള്‍ക്കും നഷ്ടം സംഭവിച്ചു. ബിസിനസ്‌ ശത്രുക്കളുടെ സഹയത്തോടെയാണ്‌ ആക്രമണങ്ങള്‍ നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ബിസിനസ്‌ ശത്രുക്കള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്‌. എന്നാല്‍ റിലയന്‍സ്‌ ഗ്രൂപ്പിന്റെ ആരോപണം തള്ളി രാജ്യത്തെ പ്രമുഖ ടേലികോം കമ്പനിയായ എയര്‍ടല്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭവുമായി എയര്‍ടല്‍ കമ്പനിക്ക്‌ യാതൊരു ബന്ധവിമില്ലെന്നും ആരോപണങ്ങള്‍ മാത്രം ഉന്നയിക്കാതെ അതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ റിലയന്‍സ്‌ ഗ്രൂപ്പ്‌ തയാറാവണമെന്നും എയര്‍ടല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കര്‍ഷകര്‍ റിലയന്‍സിനെതിരെ സമരം ശക്തമാക്കിയിരുന്നു. പഞ്ചാബില്‍ മാത്രം 1450 ജിയോ ടവറുകളായിരുന്നു കര്‍ഷകര്‍ തടഞ്ഞത്‌. ടവറുകളിലേക്കുള്ള വൈദ്യുതിയും കര്‍ഷകര്‍ വിച്ഛേദിച്ചിരുന്നു. ടവറുകള്‍ നശിപ്പിക്കപ്പെടുന്നത്‌ ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ ഡിജിപിക്ക്‌ പരാതി നല്‍കിങ്കെിലും കര്‍ഷകര്‍ പിന്മാറാന്‍ തയാറായില്ല.

ടെലികോം കമ്പനികള്‍ക്കെതിരെുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ കര്‍ഷകരോട്‌ ആവശ്യപ്പെട്ടിരുന്നു. എനാല്‍ കര്‍ഷകര്‍ ഇക്കാര്യം പരിഗണിച്ചില്ല. ടവറുകള്‍ നശിപ്പിക്കുന്നതിന്‌ പുറമേ ജിയോ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാനും കര്‍ഷകര്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്‌.കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിന്‌ ശേഷം ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു വന്നതായി കമ്പനി സമ്മതിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാവുന്നതുവരെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ്‌ കര്‍ഷകര്‍.

Recommended Video

cmsvideo
BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws

English summary
Not interested in corporate farming says reliance company to protesting farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X