കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും? പ്രതികരിച്ച് ആശാദേവി

Google Oneindia Malayalam News

ദില്ലി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആശാദേവിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആശാ ദേവി നാര്‍ത്ഥിയായേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കിര്‍തി ആസാദ് ട്വീറ്റ് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് ആശാദേവി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ സാംസാരിക്കുകയോ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. തന്‍റെ മകള്‍ക്ക് നീതിയും കുറ്റവാളികള്‍ ഉടന്‍ ശിക്ഷയുമാണ് താന്‍ ആഗ്രഹിക്കുന്നത്, ആശാദേവി പറഞ്ഞു.

nirbhaya-parents-1

അതിനിടെ നിര്‍ഭയ കേസ് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് , അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ ഫിബ്രവരി 1 ന് തൂക്കിലേറ്റാന്‍ ദില്ലി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. പ്രതിയയാ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

നിർഭയ കേസിലെ പ്രതികൾക്ക് പുതിയ മരണ വാറണ്ട്, ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം!നിർഭയ കേസിലെ പ്രതികൾക്ക് പുതിയ മരണ വാറണ്ട്, ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം!

'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍''സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍'

പണം, സ്ഥാനാർത്ഥികൾ, 4 മുതിർന്ന നേതാക്കൾ, ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം നിരത്തി സിദ്ധരാമയ്യപണം, സ്ഥാനാർത്ഥികൾ, 4 മുതിർന്ന നേതാക്കൾ, ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം നിരത്തി സിദ്ധരാമയ്യ

English summary
Not interested in politics says Nirbaya's mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X