കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ല, റിപ്പോർട്ടുകൾ തള്ളി ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരൂ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ. രാജ്യസഭയിലേക്ക് മത്സരിക്കാൻ എനിക്ക് താൽപര്യമില്ല, പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് നിലവിൽ തന്റെ ലക്ഷ്യമെന്നും ദേവഗൗഡ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വിടി മുരളിപാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വിടി മുരളി

ജൂൺ മാസത്തോട് കൂടി കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. കോൺഗ്രസിന്റെ ബിജെ ഹരിപ്രദാസ്, രാജീവ് ഗൗഡ, ബിജെപിയുടെ പ്രഭാകർ കോർ, ജെഡിഎസിന്റെ ഡി കുപേന്ദ്ര റെഡ്ഡി എന്നിവരാണ് വിരമിക്കുന്നത്. ദേവഗൗഡയ്ക്ക് പാർലമെന്റിലേക്ക് തിരികെയെത്താനുള്ള ഒരു അവസരമാണിതെന്ന് മുതിർന്ന ജെഡിഎസ് നേതാക്കൾ പ്രതികരിച്ചിരുന്നു.

devagowda

തിരഞ്ഞെടുപ്പിൽ മത്സിക്കണമെന്ന് ദേവഗൗഡയോട് തങ്ങൾ ആവശ്യപ്പെട്ടതായി ജെഡിഎസ് ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ സംസാരിക്കുന്നതിനിടെ പാർട്ടി വക്താവ് തൻവീർ അഹമ്മദ് ഉല്ല പറഞ്ഞു. അദ്ദേഹം സ്ഥാനാർത്ഥിയായാൽ കൂടുതൽ വോട്ട് നേടുക എന്നത് ഒരു വെല്ലുവിളിയല്ല, രാഷ്ട്രീയത്തിന്റെ എല്ലാ മേഖലയിലുള്ളവരും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. കർണാടകയിൽ കേന്ദ്രത്തിന് ശക്തമായൊരു ശക്തം വേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991 മുതൽ തുടർച്ചയായ 5 വട്ടം ദേവഗൗഡ മത്സരിച്ച് വിജയിച്ച ഹസൻ മണ്ഡലത്തിൽ ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയാണ് മത്സരിച്ചത്. തുകൂരു ലോക്സഭ മണ്ഡലത്തിൽ നിന്നും ദേവഗൗഡയും ജനവിധി തേടി. പ്രജ്വൽ രേവണ്ണ ഹസനിൽ നിന്നും വിജയിച്ചപ്പോൾ തുകൂരിൽ ബിജെപിയുടെ ജിഎശ് ബസവരാജിനോട് 13,000 വോട്ടുകൾക്ക് ദേവഗൗഡ പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ 25 ഇടത്തും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ജെഡിഎസിനും കോൺഗ്രസിനും ഓരോ സീറ്റുകൾ വീതവും ലഭിച്ചു,

English summary
Not interested to contest in rajyasabha polls, says HD Devagowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X