കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയ്ക്ക് മതമില്ലേ? പിന്നെന്താ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിയ്ക്കാതിരുന്നത്? പുതിയ വിവാദം

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ അസാന്നിധ്യം വിവാദമാകുന്നു. ഹമീദ് അന്‍സാരി യോഗ ദിനത്തില്‍ പങ്കെടുത്തില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവാണ് ട്വീറ്റ് ചെയ്തത്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ക്ഷണിയ്ക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് ഹമീദ് അന്‍സാരിയുടെ ഓഫീസ് വിശദീകരണം നല്‍കിയതോടെ രാം മാധവ് വെട്ടിലായി.അദ്ദേഹം ട്വീറ്റ് പിന്‍വലിയ്ക്കുകയും ചെയ്തു.

എന്നാല്‍ ട്വീറ്റ് സ്‌ക്രീന്‍ഷോട്ടെടുത്തവര്‍ അത് പ്രചരിപ്പിയ്കകുകയും ചെയ്തു. ഉപരാഷ്ട്രപതിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത രാം മാധവ് അദ്ദേഹത്തിന് സുഖമില്ലാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തിരുന്നതെന്നും തന്റെ പ്രസ്താവനയില്‍ ഖേദമുണ്ടെന്നും ട്വീറ്റ് ചെയ്ത് തടിയൂരാന്‍ ശ്രമിച്ചു.

Hamid Anzari

എന്നാല്‍ ഉപരാഷ്ട്രപതിയ്ക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും ക്ഷണിയ്ക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരണം നല്‍കി. ഇതോടെ ട്വീറ്റുകള്‍ പിന്‍വലിയ്ക്കുകയായിരുന്നു രാം മാധവ് .

പരിപാടിയുടെ ചുമതലയുള്ള മന്ത്രിയാണ് ഉപരാഷ്ട്രപതിയെ ക്ഷണിയ്‌ക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് യാസോ നായ്ഖിനാണ് പരിപാടിയുടെ ചുമതല ഉണ്ടായിരുന്നത്. എന്നാല്‍ ഉപരാഷ്ട്രപതിയെ ക്ഷണിയ്ക്കാതിരുന്നതിനെ നിസ്സാരവത്ക്കരിയ്ക്കുകയാണ് മന്ത്രി.ഉപരാഷ്ട്രപതിയെ ചടങ്ങിന് ക്ഷണിയ്ക്കാതിരുന്നതിനെച്ചൊല്ലി പുതിയ വിവാദങ്ങള്‍ ഉടലെടുക്കുകയാണ്.

English summary
Not invited to Yoga Day event, says V-P Hamid Ansari after Ram Madhav’ questions ‘absence’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X