കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ അബദ്ധം ആവര്‍ത്തിക്കില്ല; ബിജെപി സഖ്യത്തിലേക്കില്ല; തിരഞ്ഞെടുപ്പില്‍ യുപിഎ വന്‍ വിജയം നേടും: മാഞ്ചി

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പിയുമായി ഇനി ബന്ധമില്ല | Oneindia malayalam

പട്ന: സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബീഹാറില്‍ പൊതുതിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാനാണ് കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും തീരുമാനം. ഒന്നിച്ചു നിന്ന് മത്സരിക്കുന്നതിലൂടെ ബീഹാറിലെ 40 സീറ്റുകളില്‍ 25 ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും എന്നാണ് സഖ്യത്തിന്‍റെ പ്രതീക്ഷ.

ഫെബ്രുവരി പകുതിയോടെ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും തീരുമാനം. ബിജെപിസഖ്യം വിട്ടുവന്ന ആര്‍എല്‍എസ്പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച എന്നിവര്‍ക്കും സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. ഇതിനിടെയാണ് ജിതന്‍ റാം മാഞ്ചി ബിജെപി സഖ്യത്തിലൂടെ മടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജിതന്‍ റാം മാഞ്ചി.

ജിതന്‍ റാം മാഞ്ചി

ജിതന്‍ റാം മാഞ്ചി

ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി ആവം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി കഴിഞ്ഞ വര്‍ഷമാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ജിതന്‍ റാം മാഞ്ചി ആര്‍ജഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.

പ്രകോപിപ്പിച്ചത്

പ്രകോപിപ്പിച്ചത്

ഉപതിരഞ്ഞെടുപ്പ് നടന്ന ജെഹനാബാദില്‍ സ്ഥാനാര്‍ത്ഥിയ നിര്‍ത്താന്‍ ബിജെപി ജെഡിയുവിന് അനുവാദം നല്‍കിയതായിരുന്നു മാഞ്ചിയെ പ്രകോപിപ്പിച്ചത്. ഇവിടെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാഞ്ചിക്കു താല്‍പര്യമുണ്ടായിരുന്നു.

പ്രതിപക്ഷ സഖ്യത്തിലേക്ക്

പ്രതിപക്ഷ സഖ്യത്തിലേക്ക്

ഇക്കാര്യം എന്‍ഡിഎ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജെഡിയുവിന് സീറ്റു നല്‍കാനായിരുന്നു എന്‍ഡിഎയുടെ തീരമാനം. ഇതോടെയാണ് ബന്ധം വേര്‍പ്പെടുത്താന്‍ മാഞ്ചി തീരുമാനിച്ചത്. അവസരം മുതലെടുത്ത കോണ്‍ഗ്രസും ആര്‍ജെഡിയും മാഞ്ചിയെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വീണ്ടും എന്‍ഡിഎയിലേക്ക്

വീണ്ടും എന്‍ഡിഎയിലേക്ക്

പൊതുതിരഞ്ഞെടുപ്പ് അടുത്തിക്കെ പ്രതിപക്ഷ സഖ്യത്തിലെ ജിതന്‍ റാം മാഞ്ചി വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ജിതന്‍ റാം മാഞ്ചി രംഗത്തി.

അബദ്ധം ആവര്‍ത്തിക്കില്ല

അബദ്ധം ആവര്‍ത്തിക്കില്ല

ബിജെപി സഖ്യത്തിലേക്ക് തിരിച്ചു പോവുന്ന പ്രശ്നമേയില്ല. ഒരിക്കല്‍ കൂടി ആ അബദ്ധം ഞാന്‍ ആവര്‍ത്തിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി.

മമതക്കെതിരെ

മമതക്കെതിരെ

കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണറെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയെ ജിതന്‍ റാം മാഞ്ചി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മാഞ്ചി എന്‍ഡിഎ സഖ്യത്തിലേക്ക് മടങ്ങിപ്പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

മുപ്പതിലേറെ സീറ്റുകള്‍

മുപ്പതിലേറെ സീറ്റുകള്‍

ബീഹാറില്‍ പ്രതിപക്ഷ സഖ്യം ശക്തമാണെന്നും ജിതന്‍ റാം മാഞ്ചി കൂട്ടിച്ചേര്‍ത്തുന്നു. കോണ്‍ഗ്രസ്, ആര്‍ജെഡി, ആര്‍എല്‍എസ്പി എന്നിവരോടൊപ്പം ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച കൂടി ചേരുന്നതോടെ മുപ്പതിലേറെ സീറ്റുകള്‍ നേടാന്‍ കഴിയും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംസ്ഥാനത്തിന്‍റെ വികസനത്തനായി ഒന്നും ചെയ്തില്ലെന്നും മാഞ്ചി കുറ്റപ്പെടുത്തി.

5 സീറ്റുകള്‍

5 സീറ്റുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളാണ് ജിതന്‍ റാം മാഞ്ചി സഖ്യത്തില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്‍റെ ഭാഗമായതിനാല്‍ വിട്ടു വീഴ്ച്ചേ ചെയ്യേണ്ടി വരുമെന്നാണ് ആര്‍ജെഡി മാഞ്ചിയെ അറിയിച്ചിരിക്കുന്നത്. രണ്ട് സീറ്റുകള്‍ മാഞ്ചിക്ക് കിട്ടാനാണ് സാധ്യത.

അതേസമയം

അതേസമയം

അതേസമയം ചില ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ശക്തിയുള്ള ഈ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

ഉടന്‍ തന്നെ തീരുമാനം

ഉടന്‍ തന്നെ തീരുമാനം

ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുത്ത് ഫെബ്രുവരി 15 നകം തന്നെ സീറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സഖ്യത്തിന്റെ തീരുമാനം. 40 ലോക്‌സഭാ സീറ്റുകള്‍ 20-20 എന്ന ഫോര്‍മുലയില്‍ മത്സരിക്കാനായിരുന്നു നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനം എടുത്തിരുന്നത്.

ആര്‍എല്‍എസ്പിയും

ആര്‍എല്‍എസ്പിയും

എന്നാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പികൂടി മുന്നണിയുടെ ഭാഗമായതോടെ പഴയ ഫോര്‍മുലയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നു. അഞ്ചില്‍ കുറയാത്ത സീറ്റുകളാണ് ആര്‍എല്‍എസ്പി ആവശ്യപ്പെടുന്നത്. ഇതിനൊപ്പം തന്നെയാണ് ഹിന്ദുസ്ഥാന്‍‌ ആവാം മോര്‍ച്ചയെക്കൂടി പരിഗിണിക്കേണ്ടത്.

ആര്‍ജെഡി പ്രതീക്ഷിക്കുന്നത്

ആര്‍ജെഡി പ്രതീക്ഷിക്കുന്നത്

കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, എച്ച്ആര്‍എം സഖ്യം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആര്‍ജെഡിയും പ്രതീക്ഷിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ദില്ലിയില്‍ ആര് അധികാരത്തില്‍ എത്തണമെന്ന് തീരുമാനിക്കുന്നത് ബീഹാറിലെയും യുപിയിലെയും രാഷ്ട്രീയ പാര്‍ട്ടികളായിരിക്കുമെന്നും തേജസ്വി അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിക്ക് നേരിടേണ്ടി വരിക

ബിജെപിക്ക് നേരിടേണ്ടി വരിക

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് നേരിടേണ്ടി വരിക സമ്പൂര്‍ണ്ണ പരാജയമായിരിക്കും. കഴിഞ്ഞ തവണ 80 ല്‍ 73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ ഒരു സീറ്റൂം നേടില്ല. പ്രതിപക്ഷ സഖ്യം 120 ഓളം സീറ്റുകള്‍ നേടുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു. .

English summary
Not Joining NDA: Ex-Bihar Chief Minister Jitan Ram Manjhi Scraps Rumour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X