'മോദിയല്ല, മോദിയുടെ അച്ഛൻ വരെ പോകും, കളവ് പറയുന്നത് ശീലമാക്കിയ വ്യക്തി '; പ്രധാനമന്ത്രിക്കെതിരെ ഖാർഗെ

ബിഹാറിലെ പട്‌നയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ഒരാള്‍ മോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. മോദി എവിടേയും പോകില്ലെന്നും ഇരിക്കുന്നിടത്ത് തന്നെ തുടരുമെന്നുമാണ് ഇയാൾ ആവർത്തിച്ച് പറഞ്ഞത്. ഇതോടെ മോദിയല്ല, മോദിയുടെ അച്ഛന്‍ പോലും പോകുമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. പലർക്കും ഇപ്പോഴും കാര്യങ്ങൾ മനസിലായിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.

അതേസമയം പ്രസംഗത്തിലുടനീളം മോദിക്കെതിരെ ഖാർഗെ രൂക്ഷവിമർശനം ഉയർത്തി. കളവ് പറയുന്നത് ശീലമാക്കിയ വ്യക്തിയാണ് മോദിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി. അധികാരത്തിലേറി 100 ദിവസത്തിനകം ബ്ലാക്ക് മണി തിരികെ കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. എന്നാൽ എവിടെ ആ പണം?', ഖാർഗെ ചോദിച്ചു. രാജ്യത്ത് ആർഎസ്എസ് നിലനിൽക്കുന്നിടത്തോളം കാലം സമാധാനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞി.

khar-12

'ആർഎസ്എസിനെ കുറിച്ച് സംസാരിച്ചാൽ ആളുകൾ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കും. രൂപീകരണ കാലം മുതൽ നിങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാലാണ് നിങ്ങളെ ലക്ഷ്യം വെയ്ക്കുന്നത്. അതുകൊണ്ടാണ് പറഞ്ഞത് ആർഎസ്എസ് ആശയം നിലനിൽക്കുന്നിടത്തോളം കാലം ഇവിടെ ശാന്തിയും സമാധാനവും പുലരില്ല', ഖാർഗെ പറഞ്ഞു.

ഇന്നും ആർഎസ്എസ്-ബിജെപി സഖ്യത്തിൽ അയിത്ത മനോഭാവം വെച്ചുപുലർത്തുന്നവർ ധാരാളമുണ്ട്, ഭരണഘടനയ്ക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നവരുണ്ട്. സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയം പേറുന്ന നിതീൽ് കുമാർ ഒടുവിൽ ആർഎസ്എസിനും ബി.ജെ.പിക്കും കൈക്കൊടുത്തതിൽ ഏറെ ദുഃഖമുണ്ട്. ആളുകൾ ദുർബലരാകുകയും സ്വന്തം പ്രത്യയശാസ്ത്രത്തെ കൈവിടാൻ തയ്യാറാകുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കും', ഖാർഗെ പറഞ്ഞു. ആഗസ്റ്റിൽ ഖാർഗെയുടെ പ്രസംഗത്തിന് ശേഷം ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ കുറിച്ചും ഖാർഗെ പരാമർശിച്ചു. സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ഉറപ്പ് നൽകിയിരുന്നെങ്കിലും രാഹുൽ ഗാന്ധി ആ നഗരം സന്ദർശിച്ചപ്പോൾ അന്വേഷണത്തിന് പകരം അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

ഓഗസ്റ്റ് എട്ടിനായിരുന്നു വിവാദ സംഭവം. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലിക്ക് ശേഷം ചിലർ ചേർന്ന് അവിടെ ശുദ്ധീകരണ ചടങ്ങ് നടത്തുകയായിരുന്നു. നടപടിക്കെതിരെ അന്ന് കോണ്‍ഗ്രസ് രൂക്ഷവിമർശനം ഉയർത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma