മോദി മാത്രമല്ല, മന്‍മോഹനും 'ഫോട്ടോഷോപ്പ് ചെയ്തിട്ടുണ്ട്', ഇതാ തെളിവ്
ദില്ലി: മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ദുരിതമനുഭവിയ്ക്കുന്ന ചെന്നൈ സന്ദര്‍ശിച്ചത് സത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കിയത് ഒരു തിരിച്ചടിയാണ്. അദ്ദേഹം അറിയാത്ത കാര്യമാണെങ്കില്‍ പോലും പഴി മുഴുവന്‍ കേള്‍ക്കേണ്ടി വന്നു.
ഹെലി കോപ്റ്ററില്‍ സഞ്ചരിച്ച് പ്രളയബാധിത പ്രദേശങ്ങള്‍ കാണുന്ന മോദിയുടെ ചിത്രത്തില്‍ 'ഇത്തിരി' ഫോട്ടോഷോപ്പ് പ്രയോഗിച്ചതാണ് വിവാദമായത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആയിരുന്നു ഇതൊപ്പിച്ചത്.
മോദിയ്‌ക്കെതിരെ ഫോട്ടോഷോപ്പ് ആരോപണങ്ങള്‍ മുമ്പേ ഉള്ളതാണ്. എന്നാല്‍ ഈ സംഭവത്തില്‍ വേറൊരു സത്യം കൂടിയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പിഐബി ഇത്തരം പരിപാടികള്‍ നടത്തിയിട്ടുണ്ട്.

മോദിയുടെ ചെന്നൈ സന്ദര്‍ശനം
മഴദുരിതം അനുഭവിയ്ക്കുന്ന ചെന്നൈ സന്ദര്‍ശിച്ചപ്പോഴാണ് നരേന്ദ്ര മോദിയുടെ ഫോട്ടോഷോപ്പ് ചിത്രം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്ത് വിട്ടത്. ഇത് വലിയ വിവാദമായിരുന്നു.

മോദി മാത്രമല്ല, മന്‍മോഹനും
എന്നാല്‍ നരേന്ദ്ര മോദിയ്ക്ക് വേണ്ടി മാത്രമല്ല പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഈ ഫോട്ടോഷോപ്പ് പരിപാടി നടത്തിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വേണ്ടിയും 'ഫോട്ടോഷോപ്പ്' ചെയ്തിട്ടുണ്ട്.

ഇതാ ഒറിജിനല്‍
മന്‍മോഹന്‍ സിങിന്റെ കാലത്ത് ഉണ്ടായ പ്രളയം. അദ്ദേഹം ഹെലികോപ്റ്ററില്‍ സഞ്ചരിയ്ക്കുന്നു. താഴെ ന്നെും കാണുന്നില്ല(ചിത്രത്തിന് കടപ്പാട്: പിഐബി ആര്‍ക്കൈവ്‌സ്)

ഇതാ ഫോട്ടോഷോപ്പ്
അതേ ചിത്രം തന്നെ. എന്നാല്‍ ജാലകത്തില്‍ വെള്ളപ്പൊക്കത്തിന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ ചേര്‍ത്ത് വച്ചിരിയ്ക്കുന്നു(ചിത്രത്തിന് കടപ്പാട്:പിഐബി ആര്‍ക്കൈവ്‌സ്)

സോണിയയും
2008 ല്‍ ആയിരുന്നു സംഭവം. ബിഹാറിലെ വെള്ളപ്പൊക്ക ദിതം കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഹെലികോപ്റ്ററില്‍ പോയപ്പോഴും ഇത്തരം 'ഫോട്ടോഷോപ്പ്' ചിത്രം പിഐബി പുറത്ത് വിട്ടിരുന്നു.

മോദി ചിത്രം
പിഐബി ഇത് ആദ്യമായിട്ടൊന്നും അല്ല ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പുറത്ത് വിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ഇതിന് പല തെളിവുകളും ഹാജരാക്കുന്നുണ്ട്.












Click it and Unblock the Notifications