വർഗീയ പരാമർശം നടത്തിയിട്ടില്ല, മാപ്പ് പറയേണ്ടതായി ഒന്നുമില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ
ബെംഗളൂരു; മുസ്ലീങ്ങൾക്കെതിരായ വർഗീയ പരാമർശത്തിൽ വീണ്ടും ന്യായീകരണവുമായി ബിജെപി എംപി തേജസ്വി സൂര്യ.താൻ വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും തേജസ്വി പറഞ്ഞു.കൊവിഡ് വാര്‍ റൂമിലെ 205 ജീവനക്കാരുടെ പേരുകളില്‍നിന്ന് 17 മുസ്ലിം പേരുകള്‍ മാത്രം തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വിയുടെ നടപടി വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് തേജസ്വിയുടെ പ്രതികരണം.

വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കാനും തേജസ്വി തയ്യാറായില്ല. ഞാൻ വാർ റൂമിൽ പോയി ആളുകളോട് സംസാരിച്ചു എന്നത് സത്യമാണ്. എന്നാലൽ യാതൊരു വർഗീയ പരാമർശവും നടത്തിയിട്ടില്ലെന്നിരിക്കെ എന്തിന് ഞാൻ ക്ഷമ ചോദിക്കണം? ഞാൻ ആരോടും ക്ഷമ ചോദിച്ചിട്ടില്ല. ഈ മുസ്ലീം ജീവനക്കാരനെ എന്തുകൊണ്ട് നിയമിച്ചു എന്നത് മാത്രമായിരുന്നു താൻ ചോദിച്ചത്, സൂര്യ ന്യായീകരിച്ചു.
എംപിയുടെ വാർ റൂം സന്ദർശനത്തിന് പിന്നാലെ 17 ജീവനക്കാരിൽ 16 പേരേയും പിരിച്ച് വിട്ടിരുന്നു. പിന്നീട് 16 പേരെ നിയമിച്ചു. അതേസമയം 11 പേർ മാത്രമേ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുള്ളൂവെന്ന് വാർറൂം അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുറത്താക്കിയ ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്ക് ബെഡ് ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പം തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്.തുടർന്നായിരുന്നു 17 മുസ്ലീം ജീവനക്കാർക്കെതിരായ വർഗീയ പരാമർശം. എന്തടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾക്ക് ജോലി നൽകിയതെന്നായിരുന്നു തേജസ്വിയുടെ ചോദ്യം.ജിഹാദികൾക്ക് ജോലി നൽകാൻ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ ആണോ? എന്നും തേജസ്വി ചോദിച്ചിരുന്നു. കൊവിഡ് വാർ റൂമിൽ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നായിരുന്നു തേജസ്വി ആരോപിച്ചത്. ഇതിലാണ് മുസ്ലീം ജീവനക്കാരെ തേജസ്വി പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications