കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഗീയ പരാമർശം നടത്തിയിട്ടില്ല, മാപ്പ് പറയേണ്ടതായി ഒന്നുമില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ

Google Oneindia Malayalam News

ബെംഗളൂരു; മുസ്ലീങ്ങൾക്കെതിരായ വർഗീയ പരാമർശത്തിൽ വീണ്ടും ന്യായീകരണവുമായി ബിജെപി എംപി തേജസ്വി സൂര്യ.താൻ വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും തേജസ്വി പറഞ്ഞു.കൊവിഡ് വാര്‍ റൂമിലെ 205 ജീവനക്കാരുടെ പേരുകളില്‍നിന്ന് 17 മുസ്ലിം പേരുകള്‍ മാത്രം തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വിയുടെ നടപടി വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് തേജസ്വിയുടെ പ്രതികരണം.

 tejaswisurya

വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കാനും തേജസ്വി തയ്യാറായില്ല. ഞാൻ വാർ റൂമിൽ പോയി ആളുകളോട് സംസാരിച്ചു എന്നത് സത്യമാണ്. എന്നാലൽ യാതൊരു വർഗീയ പരാമർശവും നടത്തിയിട്ടില്ലെന്നിരിക്കെ എന്തിന് ഞാൻ ക്ഷമ ചോദിക്കണം? ഞാൻ ആരോടും ക്ഷമ ചോദിച്ചിട്ടില്ല. ഈ മുസ്ലീം ജീവനക്കാരനെ എന്തുകൊണ്ട് നിയമിച്ചു എന്നത് മാത്രമായിരുന്നു താൻ ചോദിച്ചത്, സൂര്യ ന്യായീകരിച്ചു.

എംപിയുടെ വാർ റൂം സന്ദർശനത്തിന് പിന്നാലെ 17 ജീവനക്കാരിൽ 16 പേരേയും പിരിച്ച് വിട്ടിരുന്നു. പിന്നീട് 16 പേരെ നിയമിച്ചു. അതേസമയം 11 പേർ മാത്രമേ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുള്ളൂവെന്ന് വാർറൂം അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുറത്താക്കിയ ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതർ പറഞ്ഞു.‌

കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്ക് ബെഡ് ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പം തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്.തുടർന്നായിരുന്നു 17 മുസ്ലീം ജീവനക്കാർക്കെതിരായ വർഗീയ പരാമർശം. എന്തടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾക്ക് ജോലി നൽകിയതെന്നായിരുന്നു തേജസ്വിയുടെ ചോദ്യം.ജിഹാദികൾക്ക് ജോലി നൽകാൻ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ ആണോ? എന്നും തേജസ്വി ചോദിച്ചിരുന്നു. കൊവിഡ് വാർ റൂമിൽ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നായിരുന്നു തേജസ്വി ആരോപിച്ചത്. ഇതിലാണ് മുസ്ലീം ജീവനക്കാരെ തേജസ്വി പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്.

ജീവിതം കർഷകർക്കും തൊഴിലാളികൾക്കും ഉഴിഞ്ഞുവെച്ച ഉന്നത വ്യക്തിത്വം; അനുശോചിച്ച് ഇപി ജയരാജൻജീവിതം കർഷകർക്കും തൊഴിലാളികൾക്കും ഉഴിഞ്ഞുവെച്ച ഉന്നത വ്യക്തിത്വം; അനുശോചിച്ച് ഇപി ജയരാജൻ

Recommended Video

cmsvideo
എന്നെ BJP നേതാക്കൾ തേച്ചു..നിലവിളിച്ച്‌ കൃഷ്ണകുമാർ | Oneindia Malayalam

വിട്ടുവീഴ്ചയില്ലാത്ത,കരയാത്ത, തളരാത്ത, ആർക്കും കീഴടങ്ങാത്ത പോരാളി..ഗൗരിയമ്മയെ കുറിച്ച് വാസവൻവിട്ടുവീഴ്ചയില്ലാത്ത,കരയാത്ത, തളരാത്ത, ആർക്കും കീഴടങ്ങാത്ത പോരാളി..ഗൗരിയമ്മയെ കുറിച്ച് വാസവൻ

English summary
not made any communal reference, no need to apologize says BJP MP tejaswi surya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X