Get Updates
Get notified of breaking news, exclusive insights, and must-see stories!

'മെയ്ക് ഇന്‍ ഇന്ത്യയല്ല, ഇത് ബ്രേക്ക് ഇന്‍ ഇന്ത്യ'; കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് ശശി തരൂര്‍

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം പി. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് മെയ്ക് ഇന്‍ ഇന്ത്യയല്ല, ബ്രേക്ക് ഇന്‍ ഇന്ത്യയാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. മലയാള മനോരമയില്‍ പങ്കുവച്ച ലേഖനത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം. നിസാര രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നമ്മുടെ രാഷ്ട്ര ശരീരത്തില്‍ ഭരണകക്ഷി കുത്തിവയ്ക്കുന്ന വിഷം നമ്മുടെ സമൂഹത്തെയും വിഷല്പ്തമാക്കുകയാണെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. നീതിയുടെയും തുലാസിനും പകരം ബുള്‍ഡോസര്‍ ആണിവിടെ പ്രതിഷ്ഠിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി .

മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും നടന്ന സമാനസംഭവങ്ങള്‍ക്ക് ശേഷം ഈയിടെ ദില്ലി, ജഹാംഗീര്‍ പുരിയിലെ വീടുകളും കടകളും ഇടിച്ചു നിരത്തിയത് രാജ്യത്തെ മുസ്ലീം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ പ്രതികാര നടപടികള്‍ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .

kerala

മുസ്ലീം പള്ളിക്ക് സമീപത്തൂടെ രാമനവമി ഘോഷയാത്ര കടന്നുപോയപ്പോഴുണ്ടായ കലാപശ്രമത്തിന് മറുപടിയായാണ് ഇടിച്ചുനിരത്തല്‍ എന്നാണ് വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയതായി സൂചനയില്ല. കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്താനുള്ള വിചാരണ കോടതിയോ കോടതിവിധിയോ ഉണ്ടായിട്ടില്ലെന്ന് ശശി തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ നിയമ സംവിധാനത്തില്‍ കല്ലേറിനുള്ള ശിക്ഷയായി ഇടിച്ചുനിരത്തല്‍ എവിടെയും ചൂണ്ടിക്കാണിച്ചിട്ടില്ല. പ്രതികാരം നടപ്പാക്കാനുള്ള ആവേശത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രതാരം ഒരു വിധവ വച്ച വീടും ദില്ലി ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്ത കടകളും തകര്‍ക്കുകയായിരുന്നു . മാനസികമായി തകര്‍ന്നിരിക്കുന്ന ഒരു സമുദായത്തെ ഭൗതികമായിക്കൂടി അടിച്ചമര്‍ത്തുകയാണു തിരഞ്ഞുപിടിച്ചുള്ള ഈ ഇടിച്ചുനിരത്തലുകള്‍ .

മുന്‍ സര്‍ക്കാരുകള്‍ സാമുദായിക വികാരപ്രകടനങ്ങള്‍ തണുപ്പിക്കാനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ഉറപ്പിക്കാനും ഇന്ത്യയുടെ നാനാത്വവും ബഹുസ്വരതയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്താനും ഉള്ള ശ്രമങ്ങളിലേര്‍പ്പെട്ടെങ്കില്‍, ബി ജെ പി അതിന്റെ അസഹിഷ്ണുത മുറ്റിയ ഭൂരിപക്ഷ ഹിന്ദു പ്രത്യയശാസ്ത്രത്തില്‍ നിന്ന് അണുവിട പിന്‍വാങ്ങുന്നില്ല. ഭരണകൂടവുമായി അടുപ്പമുള്ള നേതാക്കള്‍ സ്ഥിരമായി മുസ്ലിം ന്യൂനപക്ഷത്തെയും മുന്‍സര്‍ക്കാരുകളുടെ പ്രീണനത്തെയും അപഹസിക്കുകയും മുസ്ലിംകളെ ഹൈന്ദവധര്‍മത്തിനു ഭീഷണിസൃഷ്ടിക്കുന്ന പൈശാചിക ശക്തികളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+