പ്രേമിച്ചയാളെ തന്നെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ല; യുവതിയുടെ പരാതി തള്ളി ഹൈക്കോടതി
ബെംഗളൂരു: പ്രേമിച്ച വ്യക്തിയെ വിവാഹം ചെയ്യാതിരിക്കുന്നത് വഞ്ചനയാണ് എന്ന് പറയാനാവില്ല എന്ന് കര്‍ണാടക ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ പി സി) സെക്ഷന്‍ 420 ഇതിന് ബാധകമല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ കാമുകനെതിരെ യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

യുവതി നല്‍കിയ പരാതിക്കെതിരായ കാമുകന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് കെ നടരാജനാണ് പരിഗണിച്ചത്. ഒരേ വ്യക്തിയുമായി ബന്ധം പുലര്‍ത്തുന്നതും വിവാഹം കഴിക്കാത്തതും വഞ്ചനയല്ല എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കാമുകനും കുടുംബാംഗങ്ങള്‍ക്കും എതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ അല്ല കാമുകന്‍ വിവാഹം കഴിക്കാം എന്ന വാഗ്ദാനം ലംഘിച്ചത് എന്ന് ഹൈക്കോടതി പറഞ്ഞു. 2020 മെയ് 5 നായിരുന്നു പെണ്‍കുട്ടി കാമുകനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പരാതി നല്‍കിയത്.
ഇതിന് പിന്നാലെ രാമമൂര്‍ത്തിനഗര്‍ പൊലീസ് കാമുകനും കുടുംബത്തിനും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷമായി തങ്ങള്‍ പ്രണയബന്ധത്തിലായിരുന്നു എന്നും എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ കുടുംബം വിവാഹം നിശ്ചയിച്ചിരിക്കുകയാണ് എന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്‍ തന്നെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്നും വഞ്ചിക്കുകയായിരുന്നു എന്നുമായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി. ഇതോടെ വഞ്ചനാക്കുറ്റം ചുമത്തി യുവാവിനെതിരെ രാമമൂര്‍ത്തിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ കാമുകന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications