കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് രൂപാണിക്ക് സാധ്യത കുറഞ്ഞു; ഞാനില്ലെന്ന് സ്മൃതി ഇറാനി, പിന്നെ ആരാകും ഗുജറാത്ത് മുഖ്യമന്ത്രി

  • By Ashif
Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ആരാകും മുഖ്യമന്ത്രി. ഇതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. നരേന്ദ്ര മോദിയുടെ നാട്ടില്‍ ശക്തനായ മുഖ്യമന്ത്രി വരണമെന്നാണ് ബിജെപിയുടെ തീരുമാനം. ആര്‍ക്കാണ് നറുക്ക് വീഴുക എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കണം. ഇതിനിടെ ഉയര്‍ന്നു കേള്‍ക്കുന്നത് സ്മൃതി ഇറാനിയുടെ പേരാണ്. ഗുജറാത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് സ്മൃതി ഇറാനി. അവരുടെ പേര് തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഉയര്‍ന്നു കേട്ടിരുന്നു. പക്ഷേ സ്മൃതി ഇറാനി പറയുന്നത് മറിച്ചാണ്. നിലവിലെ മുഖ്യമന്ത്രിയെ മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ചെയ്ത പോലെ ഇറക്കുമതി മുഖ്യമന്ത്രിയാകുമോ ഗുജറാത്തിന്...

സ്മൃതി ഇറാനി പറയുന്നത്

സ്മൃതി ഇറാനി പറയുന്നത്

എന്നാല്‍ താന്‍ ഒരിക്കലും ഗുജറാത്ത് മുഖ്യമന്ത്രിയാകില്ലെന്നാണ് സ്മൃതി ഇറാനി പറയുന്നത്. വെറും പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അത്തരം ചര്‍ച്ചകള്‍ ഇല്ലെന്നും സ്മൃതി ഇറാനി എന്‍ഡിടിവിയോട് പറഞ്ഞു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗം ആളുകളും സ്മൃതി ഇറാനി മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനം എന്താകുമെന്ന് അവരും കാത്തിരിക്കുന്നു.

വിജയ് രൂപാണി

വിജയ് രൂപാണി

നിലവില്‍ വിജയ് രൂപാണിയാണ് ഗുജറാത്ത് മുഖ്യമന്ത്രി. ബിജെപി വന്‍ വിജയം നേടുകയാണെങ്കില്‍ ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമായിരുന്നു. നേരത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നൂറ് സീറ്റ് പോലും നേടാന്‍ കഴിയാതെയാണ് ബിജെപി അധികാരത്തിലെത്തുന്നത്.

ഭരണത്തിന്റെ വീഴ്ച

ഭരണത്തിന്റെ വീഴ്ച

ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയത് നിലവിലെ ഭരണത്തിന്റെ വീഴ്ചയാണെന്ന് ആരോപണമുണ്ട്. അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് വിജയ് രൂപാണി. നല്ല പ്രതിഛായയുള്ള വ്യക്തിയുമാണ്. പക്ഷേ, ഇനിയും ഇദ്ദേഹം മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളിലെ ചര്‍ച്ച.

ശക്തനായ മുഖ്യമന്ത്രി

ശക്തനായ മുഖ്യമന്ത്രി

2014 വരെ നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. പിന്നീടാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ആ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും ജയിച്ചത് ബിജെപിയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമാനമായ വിജയം നേടണമെങ്കില്‍ ശക്തനായ മുഖ്യമന്ത്രി വരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവേയുള്ള വികാരം.

 ക്രിസ്മസിന് പുതിയ സര്‍ക്കാര്‍

ക്രിസ്മസിന് പുതിയ സര്‍ക്കാര്‍

അടുത്ത ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. ക്രിസ്മസ് ദിനത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ വന്‍ വിജയം നേടിയപ്പോള്‍ പാര്‍ലമെന്റംഗമായിരുന്ന യോഗി ആദിത്യനാഥിനെയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രി പദം ഏല്‍പ്പിച്ചത്.

English summary
Not Me, Says Smriti Irani On Gujarat Chief Minister Rumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X