കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉല്‍ക്കാവര്‍ഷമാണോ? ആകാശത്തിലൂടെ കുതിച്ച് അജ്ഞാത വസ്തു, അമ്പരന്ന് മഹാരാഷ്ട്രയും മധ്യപ്രദേശും

Google Oneindia Malayalam News

ദില്ലി: ആകാശത്തിലൂടെ കൊള്ളിയാന്‍ പോലെ കുതിക്കുന്ന ഒരു വസ്തു, കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി പ്രകടമായ ഈ അജ്ഞാത വസ്തു എന്താണ്? കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയര്‍ന്ന ചോദ്യമിതായിരുന്നു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആകാശത്തിലൂടെ മിന്നല്‍ വേഗത്തില്‍ മറഞ്ഞ ആ വസ്തു വാല്‍നക്ഷത്രമാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ ഉല്‍ക്കാവര്‍ഷമാണോ എന്ന് വരെ സംശയമുണ്ടായിരുന്നു. ആകാശ ദൃശ്യത്തിന്റെ ദൃശ്യങ്ങളും ഒരുപാട് പേര്‍ പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, മധ്യപ്രദേശിലെ ജാബുവ, ബര്‍വാനി ജില്ലകളിലാണ് ഇത് പ്രകടമായത്.

ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍

1

എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവരികയാണ്. യഥാര്‍ത്ഥത്തില്‍ ഇത് വാല്‍നക്ഷത്രമല്ല. ഉല്‍ക്കാവര്‍ഷമാണെന്ന് നേരത്തെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. തിളങ്ങി നില്‍ക്കുന്ന വസ്തുവായി എല്ലാവരും കണ്ടത് ചൈനീസ് റോക്കറ്റാണ്. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും എത്തിയതിന്റെ ദൃശ്യങ്ങളാണ് കണ്ടത്. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൗമോന്തരീക്ഷത്തിലേക്ക് എത്തിയത്. ഇതിന്റെ പ്രകാശം കണ്ടാണ് ശാസ്ത്രലോകം വരെ തെറ്റിദ്ധരിച്ചത്. ചൈനയുടെ ചാങ് ഷെങ് 5ബി റോക്കറ്റാണിത്. 2021 ഫെബ്രുവരിയിലാണ് ഇത് വിക്ഷേപിച്ചത്. ശനിയാഴ്ച്ചയാണ് ഇത് തിരികെ ഭൂമിയിലേക്ക് എത്തിയത്. ഇന്ത്യയുടെ ആകാശപരിധിയിലൂടെയായിരുന്നു ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ സഞ്ചരിച്ചത്.

അതേസമയം റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന അവശിഷ്ടങ്ങള്‍ പക്ഷേ ഭീഷണിയോ നാശനഷ്ടങ്ങളോ ഉയര്‍ത്താറില്ല. യുഎസ് വാനനിരീക്ഷകനായ ജൊനാഥന്‍ മക്‌ഡൊവല്‍ ഈ റോക്കറ്റ് ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് പ്രവചിച്ചത്. 5ബി റോക്കറ്റുകള്‍ ചൈനയുടെ ദീര്‍ഘകാലമായ ബഹിരാകാശ മേഖലയിലെ കുതിപ്പിന് ആവശ്യമാണ്. ചന്ദ്രനിലെയും ചൊവ്വയിലെയും പര്യവേഷണങ്ങള്‍ക്ക് ഇവയുടെ സഹായം ആവശ്യമാണ്. സ്‌പേസ് സ്റ്റേഷനുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കാനും ഈ റോക്കറ്റുകളുടെ ആവശ്യമുണ്ട്.

നേരത്തെ മധ്യപ്രദേശിലെ ജിവാജി ഒബ്‌സര്‍വേറ്ററി സെന്ററിന്റെ സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത ഇത് ഉല്‍ക്കാവര്‍ഷമാണെന്ന് സംശയമുള്ളതായി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ഉല്‍ക്കാവര്‍ഷങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാധാരണ അതിവേഗത്തില്‍ ഭൗമോന്തരീക്ഷത്തില്‍ എത്തുന്നവയാണ് ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ മുപ്പത് മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാവും ഇവയുടെ സഞ്ചാരം. ഇതിന് വലിയ പ്രകാശമുണ്ടെങ്കില്‍ ഉല്‍ക്കാവര്‍ഷമായി കണക്കാക്കും.

ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

English summary
not meteor shower, it is chinese rocket debris, science world found the answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X