കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമല്ല, കേന്ദ്രസര്‍ക്കാരിന് ഇല്ലാത്തത് ചങ്കൂറ്റം; രൂക്ഷ വിമര്‍ശനവുമായി നിതിന്‍ ഗഡ്ഗരി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Govt. Lacks Courage To Make Decisions, Says Union Minister Nitin Gadkari

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിരന്തര വിമര്‍ശകനാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പോലും ഇരുവരേയും കടന്നാക്രമിച്ചുള്ള പ്രസ്താവനകളായിരുന്നു നിതിന്‍ ഗഡ്ഗരി നടത്തിയിരുന്നത്. കുടുംബം നോക്കാന്‍ കഴിയാത്തവര്‍ എങ്ങനെ രാജ്യം ഭരിക്കുമെന്നായിരുന്നു മോദിയെ പരോക്ഷമായി ഉന്നം വെച്ച് ഗഡ്ഗരി ഒരിക്കല്‍ വിമര്‍ശിച്ചത്.

ഇപ്പോഴിതാ നരേന്ദ്ര മോദിക്ക് കീഴിലുള്ള സ്വന്തം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗഡ്ഗരി. പണമല്ല, തിരുമാനമെടുക്കാനുള്ള ചങ്കൂറ്റമാണ് കേന്ദ്രസര്‍ക്കാരിന് ഇല്ലാത്തത് എന്നാണ് ഗഡ്ഗരി പറഞ്ഞത്.

 ചങ്കൂറ്റമില്ല

ചങ്കൂറ്റമില്ല

നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നിതിന്‍ ഗഡ്ഗരി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. സര്‍ക്കാരിന് ഫണ്ടിന്‍റെ കുറവല്ല മറിച്ച് തിരുമാനം എടുക്കാനുള്ള ചങ്കൂറ്റമാണ് ഇല്ലാത്തതെന്നായിരുന്നു ഗഡ്ഗരിയുടെ പരാമര്‍ശം.

 പണത്തിന് ക്ഷാമമില്ല

പണത്തിന് ക്ഷാമമില്ല

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 17 കോടി രൂപയുടെ പ്രവര്‍ത്തികളാണ് താന്‍ നടപ്പാക്കിയത്. ഈ വര്‍ഷം 5 ലക്ഷം കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കാനാണ് ലക്ഷ്യം. നോക്കൂ ഈ സര്‍ക്കാരിന് പണത്തിന് ക്ഷാമമില്ല. ഇല്ലാതെ പോയത് കാര്യങ്ങള്‍ ചെയ്യാനും നടപ്പിലാക്കാനുള്ള മാനസികാവസ്ഥയും ചങ്കൂറ്റവുമാണ്,ഗഡ്ഗരി പറഞ്ഞു.

 ധൈര്യക്കുറവും

ധൈര്യക്കുറവും

തിരുമാനങ്ങളെടുക്കുന്നതിലുള്ള നിഷേധാത്മക മനോഭാവവും ധൈര്യക്കുറവുമാണ് സര്‍ക്കാരിന്റെ പ്രധാന പോരായ്മയെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു. ആളുകള്‍ അവര്‍ക്ക് സാധ്യതകള്‍ ഉള്ള മേഖലകളിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഗഡ്ഗരി പറഞ്ഞു.

 പൊള്ളയായ വാഗ്ദാനം

പൊള്ളയായ വാഗ്ദാനം

നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മോദിയേയും അമിത് ഷായേയും പരോക്ഷമായി വിമര്‍ശിച്ച് നിതിന്‍ ഗഡ്ഗരി രംഗത്തെത്തിയിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു മോദിയെ ലക്ഷ്യം വെച്ച് നിതിന്‍ ഗഡ്ഗരി ഒരിക്കല്‍ പറഞ്ഞത്.

 ഏറ്റെടുത്ത് പ്രതിപക്ഷം

ഏറ്റെടുത്ത് പ്രതിപക്ഷം

കുടുംബത്തോടുള്ള ഉത്തരവാദിത്വം നടപ്പാക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് രാജ്യം ഭരിക്കുകയെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞിരുന്നു. മോദിയെ ലക്ഷ്യം വെച്ചാണ് ഇതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചയാളാണ് താന്‍ എന്ന മോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഗഡ്ഗരിയുടെ വിമര്‍ശനം പ്രതിപക്ഷം ഏറ്റെടുത്തത്.

English summary
Not money but lack of courage to make decisions; gadkari criticise govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X