Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു വയസുകാരന്റെ മുഖത്ത് യുവതി ചൂടുള്ള സ്പൂണ്‍ കൊണ്ട് പൊള്ളിച്ചു

കോയമ്പത്തൂര്‍: അമ്മൂമ്മ പറഞ്ഞത് അനുസരിക്കുന്നില്ലെന്നു കാട്ടി മൂന്നു വയസുകാരനായ കുട്ടിയെ വീട്ടുടമസ്ഥ ചൂടുള്ള സ്പൂണ്‍ കൊണ്ട് പൊള്ളിച്ചു. തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്താണ് നടക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ മരിച്ച കുട്ടി അമ്മൂയ്ക്കും അപ്പൂപ്പനുമൊത്തായിരുന്നു താമസിച്ചുവന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയാണ് കുട്ടിയെ പൊള്ളിച്ചത്.

സംഭവം നടന്ന് മൂന്നു ദിവസമായിട്ടും അമ്മൂമ്മ പരാതിപ്പെടാന്‍ ഒരുക്കമായിരുന്നില്ല. വീട്ടുകാര്‍ ഇറക്കിവിടുമെന്ന ഭയത്താലാണ് സംഭവം മറച്ചുവെച്ചതെന്ന് അവര്‍ പറഞ്ഞു. അയല്‍ക്കാരാണ് കുട്ടിയുടെ കവിളിലും കാലിലും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ച ശേഷം കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

crime

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടി അനുസരണക്കേടു കാട്ടുന്നതിനാല്‍ അവനോട് സംസാരിക്കണമെന്ന് താന്‍ വീട്ടുടമസ്ഥയോട് പറഞ്ഞതായി അമ്മൂമ്മ പറഞ്ഞു. എന്നാല്‍, കുട്ടിയെ ഉപദേശിക്കുന്നതിനു പകരം മുഖത്തും കാലിനും പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം വീട്ടുടമസ്ഥ നിഷേധിച്ചു. ചൂടുള്ള സ്പൂണ്‍ കൊണ്ട് കളിച്ച കുട്ടി സ്വയം പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ്അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+