കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാത്രമല്ല അവര്‍ ചോര്‍ത്തിയത്; ഓരോ അനക്കങ്ങളും ചോര്‍ത്തുന്നു- ദിവ്യ

Google Oneindia Malayalam News

ദില്ലി: സോണിയ ഗാന്ധിക്ക് 23 കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്ത് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമയിരുന്നു. പിന്നീട് ഇതിന് മറുപടിയായി സോണിയ ഗാന്ധി നല്‍കിയ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ രാഹുല്‍ ഗാന്ധി ഇന്ന് നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

p

പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതും ഇതിനെതിരെ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തുവന്നതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ദിവ്യ സ്പന്ദനയുടെ പ്രതികരണം. നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാത്രമല്ല അവര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. പ്രവര്‍ത്തക സമിതി യോഗത്തിലെ ഓരോ അനക്കങ്ങളും ചോര്‍ത്തുന്നുണ്ടെന്നും ഇത് ആശ്ചര്യകരമാണെന്നും ദിവ്യ പറഞ്ഞു. ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന യോഗത്തിലെ വിവരങ്ങള്‍ ചോരുക എന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ദിവ്യ അഭിപ്രായപ്പെട്ടു.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

കത്തയച്ച നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി യോഗത്തില്‍ ശക്തമായ നിലപാട് എടുത്തുവെന്നാണ് ആരോപണം. കത്തയച്ചത് ബിജെപിയെ സഹായിക്കുന്ന നടപടിയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും പറഞ്ഞു. ഇതോടെ യോഗത്തില്‍ തര്‍ക്കത്തിന്റെ വക്കിലെത്തി എന്നാണ് വിവരം. താല്‍ക്കാലിക അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി ഇന്ന് പ്രവര്‍ത്തക സമിതിയെ അറിയിച്ചു. മറ്റൊരു പ്രസിഡന്റിന്റെ തിരഞ്ഞെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്ഥിരം അധ്യക്ഷന്‍ പാര്‍ട്ടിക്കില്ലാത്തതാണ് 23 നേതാക്കള്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്‌നം. കോണ്‍ഗ്രസ് ഈ തരത്തില്‍ മുന്നോട്ട് പോകുന്നത് ബിജെപി വളരാന്‍ ഇടയാകുമെന്നും അവര്‍ പറഞ്ഞിരുന്നു. സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തിലുണ്ടായിരുന്നു.

English summary
Not only did they leak the letter to the media; Divya Spandana Criticize Congress Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X