കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാത്രമല്ല, ബിജെപിയിലും മുഖ്യനാരെന്ന് തീരുമാനിക്കുന്ന പരമാധികാരികള്‍ അമിത് ഷായും മോദിയും

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കഴിഞ്ഞു.ബിജെപി കോണ്‍ഗ്രസ് ഉയര്‍ത്തിയ കൊടുങ്കാറ്റിലോ ജനരോക്ഷത്തിലോ ആടിയുലഞ്ഞ് കടപുഴകി വീണു. ഇനി ആരാണ് മുഖ്യമന്ത്രിയാകുക എന്ന ചോദ്യം തെലങ്കാനയിലും മിസോറാമിലും അപ്രസക്തമാണെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ആരു ഭരിക്കുമെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മാത്രം തീരുമാനമാണ്. രാത്രി വൈകി മധ്യപ്രദേശിന് നാഥനായി കമല്‍നാഥിനെ കിട്ടി, രാജസ്ഥാനും ചത്തീസ്ഗഡിലും ഇന്ന് തീരുമാനമാകും.

<strong>മോദിയുടെ നാല് വര്‍ഷത്തെ വിദേശയാത്രയുടെ കണക്ക് പുറത്ത്! കോടികളുടെ കണക്ക് ഞെട്ടിക്കും</strong>മോദിയുടെ നാല് വര്‍ഷത്തെ വിദേശയാത്രയുടെ കണക്ക് പുറത്ത്! കോടികളുടെ കണക്ക് ഞെട്ടിക്കും

 വൈകുന്നതെന്തുകൊണ്ട്

വൈകുന്നതെന്തുകൊണ്ട്


എന്തുകൊണ്ടാണ് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഇത്രയും വൈകുന്നത്, അന്തിമതീരുമാനം രാഹുല്‍ ഗാന്ധിയിലൊതുങ്ങുന്നതാണോ എന്നിങ്ങനെ കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡില്‍ ചോദ്യങ്ങള്‍ നിരവധിയാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയെയും നിര്‍ണയിച്ചിട്ടും കോണ്‍ഗ്രസ് ഇത്തവണ മുഖ്യമന്ത്രി ആരാകുമെന്ന് സ്ഥിരീകരിച്ചിരുന്നില്ല.ഒന്നിലധികം മുഖ്യര്‍ മുഖ്യമന്ത്രിപദത്തിനായുണ്ടെന്നതിനലാണ് ഇത്.ഇത്തരത്തില്‍ പ്രഖ്യാപനം ഉണ്ടായാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടായേക്കാം. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാത്രമല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പേരിനൊരു ഹൈക്കമാന്‍ഡ് ഇല്ലെങ്കിലും ബിജെപിയിലും മുഖ്യനെ തിരഞ്ഞെടുക്കുന്നത് തലപ്പത്തുള്ള മോദി ഷാ കൂട്ടുകെട്ടാണ്.അന്തിമ തീരുമാനം ഇവര്‍ക്കാണ്.തിരഞ്ഞെടു്പപില്‍ തോറ്റെങ്കിലും ബിജെപിയിലും ഇപ്പോള്‍ മുഖ്യനെ പറയാതെ ഉള്ള തിരഞ്ഞെടുപ്പ് ട്രെന്റാണ് ഒടുന്നത്.മഹാരാഷ്ട്ര,ഉത്തര്പ്രദേശ്,ഹരിയാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയെ മുന്നോട്ട് വയ്ക്കാതെയാണ് മത്സരിച്ചത്.

പാര്‍ട്ടി ഹൈക്കമാന്‍ഡ്

പാര്‍ട്ടി ഹൈക്കമാന്‍ഡ്

സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കപ്പെട്ട സാമാജികര്‍ തിരഞ്ഞെടുക്കണമെന്നിരിക്കെ പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഈ ദൗത്യം നിര്‍വഹിക്കാറുള്ളത്. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ദേവേന്ദ്ര ഫഡ്‌നാവിസും നിതിന്‍ ഗഡ്കരിയും ലിസ്റ്റില്‍ ഉണ്ടായിരുന്നു. ശിവസേന സഖ്യകക്ഷിയായ മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ നിതിന്‍ ഗഡ്കരിയെയാണ് ആവശ്യപ്പെട്ടത്,എന്നാല്‍ ദേശീയ നേതാക്കളായ രാജനാഥ് സിങും ജെപി നഡ്ഢയും ചേര്‍ന്ന് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.ഇത് സാമാജികരുടെ അഭിപ്രായം കൂടി മാനിച്ചാണ്.
ഹരിയാനയിലും മനോഹര്‍ ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പടലപിണക്കങ്ങള്‍ നിരവധിയാണെങ്കിലും ഒടുവില്‍ നറുക്ക് വീണത് ഇദ്ദേഹത്തിന് തന്നെയായിരുന്നു.ജാട്ട് സമുദായാംഗമല്ലാത്ത ഒരാളെ മുഖ്യനാക്കണെമെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.നിരവധി പ്രമുഖര്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു,കൃഷ്ണപാല്‍ ഗുജ്ജര്‍,റാവു ഇന്ദ്രജിത് സിങ്,റാം ബിലാസ് ശര്‍മ്മ,ഖട്ടര്‍ എന്നിവരായിരുന്നു ഹരിയാനയില്‍ മുഖ്യനാകാന്‍ ഉണ്ടായിരുന്നത്. ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ അത് നരേന്ദ്രമോദിയുടെ അടുപ്പക്കാരനായതിനാലാണെന്ന് പറഞ്ഞിരുന്നെങ്കിലും നേതൃത്യം അത് നിക്ഷേധിച്ചു, ഹരിയാനയില്ഡ പാര്‍ട്ടിയെ വളര്‍ത്തിയത് ഖട്ടറാണെന്നാണ് ബിജെപി അന്ന് പറഞ്ഞിരുന്നത്.

 ബിജെപിയില്‍ സംഭവിക്കുന്നത്

ബിജെപിയില്‍ സംഭവിക്കുന്നത്

ഇനി ബിജെപി ക്രൗഡ് പുള്ളറായ യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ചരിത്ര വിജയം നേടിയ ബിജെപിക്ക് ആരു മുഖ്യമന്ത്രിയാകുമെന്നത് ആശയക്കുഴപ്പത്തിലായിരുന്നു. കേശവ് പ്രസാദ് മൗര്യ,രാജ്‌നാഥ് സിങ്, എന്നീ പേരുകള്‍ മുഴങ്ങി കേട്ടതിനുശഷേമാണ് യോഗിക്ക് നറുക്ക് വീണത്.ബിജെപി തലതൊട്ടപ്പന്മാരായ മോദിയുടെയും അമിത് ഷായുടെയും തിരഞ്ഞെടുപ്പായിരുന്നു യോഗി ആദിത്യനാഥ്. സര്‍വെ നടത്തിയാണ് യോഗിയെ കണ്ടെത്തിയതന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനകത്ത് മാത്രമല്ല കിങ്‌മേക്കര്‍ ഉള്ളതെന്ന് പകല്‍ പോലെ സത്യം.ഹൈക്കമാന്‍ഡ് മാത്രമല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്,ബിജെപിക്കും മുഖ്യനെ തിരഞ്ഞെടുക്കുന്നതിനുള്ള പരമാധികാരം ഷായിലും മോദിയിലും നിക്ഷിപ്തമാണ്.

English summary
Not only the congress high command but also in BJP also the chief minister decision is vested in the higher authority of BJP that is Amith Sha and Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X