കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രധാനമന്ത്രി പദത്തിന് അനുയോജ്യനല്ല, സാധ്യത 3 നേതാക്കള്‍ക്ക്, തുറന്ന് പറഞ്ഞ് പവാര്‍!!

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നിരയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പ്രധാനമന്ത്രിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനാണെന്ന് വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാഹുല്‍ ബിജെപിക്ക് ബദലായി, എല്ലാവരും അംഗീകരിക്കുന്ന നേതാവല്ലെന്നും ശരത് പവാര്‍ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പറ്റിയ നേതാവെന്ന് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

1

എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ശക്തമായി മുന്നിട്ട് നില്‍ക്കുകയോ, വലിയ നേട്ടമുണ്ടാക്കുകയോ ചെയ്താല്‍ രാഹുലിനേക്കാള്‍ സാധ്യത മറ്റ് നേതാക്കള്‍ക്കാണെന്നും പവാര്‍ പറഞ്ഞു. മായാവതി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്കാണ് അതിനുള്ള സാധ്യതയുള്ളത്. അവര്‍ക്ക് പൊതു സ്ഥാനാര്‍ത്ഥിയെന്ന സ്വീകാര്യതയുണ്ടെന്നും പവാര്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍, അതും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പഞ്ഞു.

അതേസമയം വേണ്ടി വന്നാല്‍ എന്‍ഡിഎയില്‍ നിന്ന് പാര്‍ട്ടികളെ പ്രതിപക്ഷ നിരയില്‍ എത്തിക്കുമെന്നും പവാര്‍ പ റഞ്ഞു. ജനങ്ങള്‍ മാറ്റം അഗ്രഹിക്കുന്നുണ്ട്. ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി പറഞ്ഞ കാര്യങ്ങളൊക്കെ ജനങ്ങളുടെ ശ്രദ്ധ നേടാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത് ഷായെയും ജനങ്ങള്‍ ഇത്തവണ പുറത്താക്കുമെന്നും പവാര്‍ പറഞ്ഞു.

രാജ്യത്ത് ഒരുപാട് മികച്ച നേതാക്കളുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍, അതിലൊരാള്‍ പ്രധാനമന്ത്രിയാവും. പക്ഷേ ഇപ്പോള്‍ അതാരാണെന്ന് പറയാനാവില്ല. ബിജെപിയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് വളരെ പ്രശസ്തനായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെയല്ല. 2004ലെ പോലെ പൊതു മിനിമം പരിപാടിയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും പവാര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

English summary
not rahul gandhi these 3 are serious contenters for pm post says sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X