പാംഗോങിൽ നിന്ന് ഇനി ഒരിഞ്ച് പോലും പിന്മാറ്റമില്ല, ചൈനയെ നിലപാട് അറിയിച്ച് ഇന്ത്യ
ദില്ലി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാംഗോങ് മേഖലയില്‍ നിന്ന് ഇനി ഒരിഞ്ച് പോലും പിന്നോട്ട് മാറാന്‍ സാധിക്കില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ നിന്നുളള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ ചൈനയെ നിലപാട് അറിയിച്ചത്. കമാന്‍ഡര്‍തലത്തില്‍ അഞ്ചാം തവണ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ ആണ് പിരിഞ്ഞത്.
ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ തന്നെ തുടരാനുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യ സൈനികരോട് നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ 3ല്‍ സ്ഥിതി ചെയ്യുന്ന ധന് സിംഗ് ഥാപ്പ പോസ്റ്റ് നീക്കം ചെയ്യാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ ചൈനീസ് സൈന്യത്തിന് കൂടുതല്‍ പിന്മാറ്റം സാധ്യമാകൂ എന്നാണ് വാദിച്ചത്. എന്നാല്‍ ഇന്ത്യ അതിന് തയ്യാറല്ലെന്ന് അറിയിച്ചു. ധന് സിംഗ് ഥാപ്പ പോസ്റ്റ് ഇന്ത്യന്‍ ഭൂപ്രദേശത്താണ് എന്നാണ് ഇന്ത്യ നല്കിയ മറുപടി.

ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ് തടാക പ്രദേശം അടക്കമുളള ഇടങ്ങളില്‍ ചൈനീസ് സൈന്യം ഇപ്പോഴും തുടരുകയാണ്. ഫിംഗര്‍ 4നും 8നും ഇടയില്‍ നിന്ന് ചൈന തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണം എന്നാണ് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശങ്ങളില്‍ ചൈന കയ്യേറ്റം തുടരുകയാണ് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനായി ഇനിയും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരാനാണ് സാധ്യത. ലഫ്, ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന് എന്നിവരാണ് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗോഗ്ര പ്രദേശത്ത് ചൈന 2 കിലോമീറ്റര്‍ പിറകോട് പോകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെയും ചൈനീസ് സൈന്യം പിന്മാറ്റം പൂര്‍ത്തിയാക്കിയിട്ടില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ കയ്യേറ്റം ആരംഭിച്ചത് മെയ് 5ന് ആണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുളള രേഖയില്‍ പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications