കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം തിളയ്ക്കുന്നു, രാഷ്ട്രീയഭാവി നശിച്ചാലും ഇക്കാര്യത്തിൽ നുണ പറയില്ല, കടുപ്പിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്ന് കയറ്റത്തെ കുറിച്ച് നുണ പറയാന്‍ താന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭൂമിയുടെ കാര്യത്തില്‍ താന്‍ സത്യം മാത്രമേ പറയൂ. അതിന്റെ പേരില്‍ തന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചാലും നുണ പറയാനില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ-ചൈന പ്രശ്‌നത്തെ സംബന്ധിച്ചുളള ഒരു മിനുറ്റ് വീഡിയോയില്‍ ആണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

ചൈനീസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന വിമര്‍ശനത്തോട് രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ. ''ചൈന ഇന്ത്യന്‍ ഭൂമിയില്‍ കടന്ന് കയറിയില്ല എന്ന് താന്‍ പറയണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് താന്‍ തയ്യാറല്ല. താനത് ഒരിക്കലും ചെയ്യില്ല. തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതായാല്‍ പോലും അക്കാര്യത്തില്‍ താന്‍ നുണ പറയാനില്ല''.

rg

ഇത് തന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യം പറഞ്ഞാല്‍ തന്റെ രക്തം തിളക്കുകയാണ്. എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് നമ്മുടെ രാജ്യത്ത് കടന്ന് കയറാന്‍ സാധിക്കുകയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സത്യം ഒളിപ്പിച്ച് വെക്കുന്നതാണ് രാജ്യദ്രോഹം. സത്യം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് രാജ്യസ്‌നേഹം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേർന്നു'; ഹീനമായ രാഷ്ട്രീയക്കളിയെന്ന് വാസവൻ!'തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേർന്നു'; ഹീനമായ രാഷ്ട്രീയക്കളിയെന്ന് വാസവൻ!

''അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിച്ചാല്‍ പോലും രാജ്യത്തെ സംബന്ധിച്ച് നുണ പറയാനാകില്ല. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് താന്‍ പ്രഥമ പരിഗണന നല്‍കുന്ന രാജ്യത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കുമാണ്''. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി നിരന്തരമായി കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. ചൈന ലഡാക്കില്‍ കയ്യേറ്റം നടത്തിയിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറയുന്നത്. അക്കാര്യത്തില്‍ പ്രധാനമന്ത്രി നുണ പറയുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!

 ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം! ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!

രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!

English summary
Not ready to lie about Chinese transgressions, Says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X