കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മരണത്തില്‍ സന്തോഷമില്ല, ജീവന്‍ നഷ്ടപ്പെട്ടതില്‍ വേദന, ആദിലിന്റെ പിതാവിന്റെ പ്രതികരണം!!

Google Oneindia Malayalam News

ശ്രീനഗര്‍: സൈനികരുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി ആദില്‍ അഹമ്മദ് ധറിന്റെ പിതാവ് ഗുലാം ഹസന്‍ ധര്‍. സൈനികരുടെ മരണത്തില്‍ ഞങ്ങള്‍ ആനന്ദിക്കുകയാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ സത്യമില്ല. ആര് കൊല്ലപ്പെട്ടാലും അത് വലിയ വിഷമമാണ്. സൈനികരുടെ കാര്യത്തില്‍ അത് അങ്ങനെ തന്നെ. സൈനികരുടെ കുടുംബത്തിന്റെ ദു:ഖം എത്രത്തോളമുണ്ടെന്ന് ആലോചിക്കാവുന്നതേയുള്ളൂ. കശ്മീരില്‍ കാലങ്ങളായി ആക്രണമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് കുടുംബാംഗങ്ങളുടെ നഷ്ടം എത്രയാണെന്ന് ആലോചിക്കാവുന്നതേയുള്ളൂവെന്നും ഗുലാം ഹസന്‍ ധര്‍ പറഞ്ഞു. രാജ്യത്തിന്റെ വേദനയില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1

ആദിലിന്റെ ബന്ധു ഉമറാണ് ഇപ്പോള്‍ ഗുലാം ധറിനെ സഹായിക്കുന്നത്. സൈനികരുടെ അമിത ഇടപെടല്‍ കാരണം യുവാക്കള്‍ തീവ്രവാദത്തിലേക്ക് വഴി മാറുകയാണ്. ആ യുവാക്കളോട് എനിക്കൊന്നും പറയാനില്ല. എന്നാല്‍ സര്‍ക്കാര്‍ കശ്മീരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു വഴി കണ്ടെത്തണം. യുവാക്കളെ തീവ്രവാദത്തിന്റെ വഴിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആ മാര്‍ഗം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകനെ പെട്ടെന്നൊരു ദിവസമാണ് കാണാതായത്. മാര്‍ച്ച് 18നായിരുന്നു അത്. നിരവധി തവണ അവനെ തിരിച്ചുകിട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒരുപാട് സമയം കഴിഞ്ഞാണ് മകന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്ന് വ്യക്തമായത്. അവനെ മടക്കികൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയ വഴി വരെ ശ്രമിച്ചു. പക്ഷേ ആദില്‍ മടങ്ങി വന്നില്ലെന്ന് ബന്ധു ഉമര്‍ പറഞ്ഞു. സി കാറ്റഗറിയി തീവ്രവാദിയായിരുന്നു ആദില്‍. അതായത് ഏറ്റവും അടിത്തട്ടിലുള്ള വിഭാഗം. സൈന്യത്തിന്റെ നിരീക്ഷണ പട്ടികയില്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്ര വലിയ ആക്രമണം നടത്താന്‍ ആദിലിന് സാധിച്ചതെന്നാണ് വിലയിരുത്തല്‍. പണത്തിന് വേണ്ടിയല്ല ആദില്‍ തീവ്രവാദി ഗ്രൂപ്പിലെത്തിയല്ല. തങ്ങളുടെ കുടുംബം സാമ്പത്തികമായി മുന്നില്‍ തന്നെയാണെന്ന് ഉമര്‍ പറയുന്നു. അവനെ ബ്രെയിന്‍വാഷ് ചെയ്തതാണെന്നും ഉമര്‍ പറഞ്ഞു.

ജെയ്‌ഷെയുടെ കമാന്‍ഡര്‍മാര്‍ക്കായി തിരച്ചില്‍, സൂത്രധാരന്‍മാര്‍ ഗാസി റഷീദും കമ്രാനുംജെയ്‌ഷെയുടെ കമാന്‍ഡര്‍മാര്‍ക്കായി തിരച്ചില്‍, സൂത്രധാരന്‍മാര്‍ ഗാസി റഷീദും കമ്രാനും

English summary
not rejoicing death of crpf jawans says adils father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X