Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖും സല്‍മാനും അല്ല, ഇത്തവണ ആര്യന്‍ ഖാന്‍; 2021ല്‍ ഇന്ത്യ ഗുഗിളില്‍ തിരഞ്ഞത് ആരെയൊക്കെ

ദില്ലി: 2021ല്‍ ഇന്ത്യയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വങ്ങളുടെ പട്ടികള്‍ ഗൂഗിള്‍ പുറത്തുവിട്ടു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) അറസ്റ്റിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വാര്‍ത്തകളില്‍ നിറഞ്ഞ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ 2021-ല്‍ ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രണ്ടാമത്തെ വ്യക്തിയായി.

1

മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം എന്‍സിബി കസ്റ്റഡിയിലെടുത്തതോടെയാണ് ഒക്ടോബറില്‍ ആര്യന്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഒക്ടോബര്‍ അവസാനത്തോടെ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ആര്യന്‍ ഖാന്‍ ഏതാനും ആഴ്ചകള്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫീസില്‍ തന്റെ ഒപ്പ് രേഖപ്പെടുത്തേണ്ടതായതിനാല്‍ ആര്യന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

2

ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്ത് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയാണ്. ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ 23 കാരനായ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. അത്ലറ്റിക്സില്‍ ഒളിമ്പിക്സ് മെഡലിനായുള്ള ഇന്ത്യയുടെ 100 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്.

3

സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണത്തിന് ശേഷം ഈ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ ബിഗ് ബോസ് 13 ഫെയിം ഷെഹ്നാസ് ഗില്‍ ആണ് ഇന്ത്യയിലെ മികച്ച ഗൂഗിള്‍ തിരയലുകളില്‍ ഇടം നേടിയ മറ്റ് സെലിബ്രിറ്റികളില്‍ ഒരാള്‍. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ ഇടംപിടിച്ചു.

4

സര്‍ദാര്‍ ഉദമിന്റെ വിജയത്തിലും കത്രീന കൈഫുമായുള്ള വിവാഹത്തിലും വാര്‍ത്തകളില്‍ ഇടം നേടിയ വിക്കി കൗശലും ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ ഇടം നേടി. ടെല്‌സ സ്ഥാപകന്‍ ഇലോണ്‍ മസ്‌കും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

5

കൂടാതെ ഗുസ്തി താരമായ സുശീല്‍ കുമാറും പട്ടികയില്‍ 9ാം സ്ഥാനം നേടിയിട്ടുണ്ട്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിനെ 2021 മെയ് 23 ന് ആക്രമിച്ച കേസില്‍ സുശീല്‍ കുമാര്‍ അറസ്റ്റിലായിരുന്നു. ബാഡ്മിന്റന്‍ താരമായ പിവി സിന്ധിവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സിന്ധു വെങ്കല മെഡല്‍ നേടിയിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ തിരഞ്ഞെവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍

ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ തിരഞ്ഞെവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍


1 ) നീരജ് ചോപ്ര
2 ) ആര്യന്‍ ഖാന്‍
3 ) ഷെഹ്നാസ് ഗില്‍
4 ) രാജ് കുന്ദ്ര
5 ) എലോണ്‍ മസ്‌ക്
6 ) വിക്കി കൗശല്‍
7 ) പി വി സിന്ധു
8 ) ബജ്രംഗ് പുനിയ
9 ) സുശീല്‍ കുമാര്‍
10 ) നതാഷ ദലാല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+