'സഞ്ജയ് അല്ല അത് രാജീവ് ഗാന്ധി', 12ാം നമ്പർ ബംഗ്ലാവിലെത്തിയ കൈനോട്ടക്കാരന്റെ പ്രവചനം, ഓർമ പങ്കുവെച്ച് സോണിയ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സോണിയാ ഗാന്ധിയുടെ ആത്മകഥയായ 'ബിലോഗിംഗ്- എ ജേര്‍ണി ഓഫ് ലവിന്' വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലേയും വ്യക്തിജീവിതത്തിലേയും പല അറിയാക്കഥകളും സോണിയാ ഗാന്ധി തന്റെ പുസ്തകത്തില്‍ തുറന്നെഴുതിയിട്ടുണ്ട്.

പുസ്തകത്തിലെ 'ബാരാ നമ്പര്‍ ഡെയ്‌സ്' എന്ന ഭാഗത്ത് ഒരു കൈനോട്ടക്കാരനില്‍ നിന്നും അമ്പരപ്പിച്ച ഒരു പ്രവചനം ഉണ്ടായ സംഭവം സോണിയാ ഗാന്ധി കുറിക്കുന്നു. 1970കളിലാണ് സംഭവം.

1977ല്‍ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ വില്ലിംഗ്ഡണ്‍ ക്രസന്റിലെ 12ാം നമ്പര്‍ ബംഗ്ലാവിലേക്കാണ് ഇന്ദിരാ ഗാന്ധി കുടുംബ സമേതം താമസം മാറിയത്. കുടുംബ സുഹൃത്തായ മുഹമ്മദ് യൂനസിന്റെ ഉടമസ്ഥയിലുളളതായിരുന്നു ആ 4 ബെഡ്‌റൂമുകളുളള വീട്. ഇന്നും ഗാന്ധി കുടുംബം ആ വീടിനെ വിളിക്കുന്നത് ബാരാ നമ്പര്‍ എന്ന് തന്നെയാണ്.

Sonia Gandhi

ആ സമയത്ത് ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകനായ രാജീവ് ഗാന്ധി പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. ഇളയ മകന്‍ സഞ്ജയ് ഗാന്ധിയെ ആണ് ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്നത്. ''ഒരു ദിവസം വെള്ള വസ്ത്രം ധരിച്ച തടിച്ച ഒരു മനുഷ്യന്‍ വീടിന് മുന്നിലെത്തി. തന്നെ കണ്ടപ്പോള്‍ കൈപ്പത്തിയുടെ ചിത്രം ഉളള കടലാസ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ ഉറക്കെ വിളിച്ചു.

അമേരിക്ക കൊടുത്ത പണി, ഇറാൻ കൊടും പട്ടിണിയിൽ, വൃക്കകളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക് വെച്ച് ആളുകൾ
അമേരിക്ക കൊടുത്ത പണി, ഇറാൻ കൊടും പട്ടിണിയിൽ, വൃക്കകളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക് വെച്ച് ആളുകൾ

എനിക്ക് ജ്യോതിഷത്തില്‍ വിശ്വാസം ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോകാനും ആവശ്യപ്പെട്ടു. എനിക്ക് സമയം മെനക്കെടുത്താനില്ല. ജോലിയുണ്ട്. എന്റെ ഭൂതകാലം എനിക്ക് അറിയാം. ഭാവി എന്താണെന്ന് അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. ദേഷ്യത്തോടെ അയാളെ ഓടിക്കാന്‍ നോക്കിയപ്പോള്‍ അയാള്‍ തിരിച്ച് പോകാനൊരുങ്ങി. ഓടിപ്പോകുമ്പോള്‍ അയാള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു, സഞ്ജയ് അല്ല, നിങ്ങളുടെ ഭര്‍ത്താവ് രാജീവ് ഗാന്ധി ഒരുനാള്‍ പ്രധാനമന്ത്രിയാകും എന്ന്.

"അപ്പോഴാണ് മനസ്സുതുറന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന രാജീവിനെ ഞാൻ കണ്ടത്. രാജീവിന്റെ കൈ വെളളയിൽ ആ കൈനോട്ടക്കാരന്റെ മഷിയുടെ അടയാളം പതിഞ്ഞിട്ടുണ്ടായിരുന്നു. അയാൾ രാജീവിനെ തടഞ്ഞ് നിർത്തിയിരുന്നു. തമാശയായി കണ്ട് രാജീവ് അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാൻ മുറിയിലേക്ക് ഓടി സ്വയം ശാന്തമാകാൻ ശ്രമിച്ചു. എന്നാൽ ഞാൻ പൊട്ടിക്കരയുകയാണ് ഉണ്ടായത്'', സോണിയാ ഗാന്ധി കുറിക്കുന്നു.

1980 ജൂണിലുണ്ടായ ഒരു വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം 1984 ഒക്ടോബറില്‍ ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെട്ടു. ഇതോടെ രാഷ്ട്രീയത്തിലേ താല്‍പര്യം ഇല്ലാതിരുന്ന രാജീവ് ഗാന്ധിക്ക് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടിയും വന്നു. അരുതെന്ന് കണ്ണീരോടെ ആവശ്യപ്പെട്ട സോണിയാ ഗാന്ധിയെ ചേര്‍ത്ത് പിടിച്ച് രാജീവ് ഗാന്ധി പറഞ്ഞത്, ''എന്തായാലും അവര്‍ എന്നെ കൊല്ലും'' എന്നായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma