കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിൽ ഭക്ഷണം മോശമാണോ...ഉടനടി വിവരം അറിയിക്കാം; ടാബ് ലറ്റ് സംവിധാവുമായി റെയിൽവേ

അഭിപ്രായം അപ്പപ്പോള്‍ അറിയിക്കാന്‍ ടാബ്‌ലറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ഐ.ആര്‍.സി.ടി.സി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: തീവണ്ടി യാത്രക്കിടെ ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ അപ്പോൾ തന്നെ വിവരമറിയിക്കാം. അതിനായുള്ള പുതിയ സംവിധാനമൊരുക്കി ഇന്ത്യൻ റെയിൽവേ. ഭക്ഷണങ്ങളുടെ ഗുണനിലവാരം അപ്പോൾ തന്നെ അരിയിക്കാനുള്ള പുതിയ ടാബ്ലറ്റ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐആർടിസി.
ശനിയാഴ്ച മുതലായ പുതിയ സംവിധാനം നിലവിൽ വരുക. തേജസ്, രാജധാനി, ശതാബ്ദി എക്സ്പ്രസ് എന്നിവയിലാണ് ആദ്യഘട്ട അഭിപ്രായ ശേഖരണം നടത്തുക. കൂടാതെ വ്യാഴാഴ്ച അഹമ്മദബാദ്- ദില്ലി രാജധാനി എക്സ്പ്രസിലും ഈ സംവിധാനം കൊണ്ടു വരും.

നെഗറ്റീവും നെഗറ്റീവും കൂട്ടിയാൽ ഉത്തരം പോസ്റ്റീവ്; പുതിയ കണക്കുമായി ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രിനെഗറ്റീവും നെഗറ്റീവും കൂട്ടിയാൽ ഉത്തരം പോസ്റ്റീവ്; പുതിയ കണക്കുമായി ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി

ഇന്ത്യൻ റെയിൽവെ തയാറാക്കിയ പ്രത്യേക ചോദ്യവലിയിലാണ് യത്രക്കാരിൽ നിന്ന് അഭിപ്രായം ശേഖരിക്കുക. ഭക്ഷണത്തിന്റെ ഗുണ നിവവാരം വർധിപ്പിക്കുകയെന്നധിലുപരി യാത്രക്കാരുടെ അനുഭവം അപ്പോൾ തന്നെ ശേഖരിക്കുക എന്നതും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്ന് ഐആർടിസി വക്തവാവ് പിനാകിൻ മൊറാവാല പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിൽ ആയിരം ടാബ്ലെറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞതായി തെക്കൻ മേഖല ജനറൽ മാനേജർ അരവിന്ദ് മാൽക്കഡെ അറിയിച്ചിട്ടുണ്ട്.

indian railwy

യാത്രക്കാരന്റെ പേരും ഫാൺ നമ്പറും യാത്ര വിവരങ്ങളും ശേഖരിച്ചതിനു ശേഷമായിരിക്കും യാത്ര അനുഭവത്തെ കുറിച്ചു ഭക്ഷണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. കൂടാതെ റെയിൽവെയുടെ ഈ സേവന ഉപയോഗപ്പെടുത്തി എന്ന് കാണിച്ചു കൊണ്ടുള്ള സന്ദേശവും യാത്രക്കാരന് ലഭിക്കും

English summary
Now, you can inform the Indian Railways instantly what was wrong with the food and services offered in premium trains.Tablets will be used for instant feedback, similar to its use in high-end restaurants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X